ETV Bharat / bharat

Car Accident In Madhya Pradesh: 'അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു'; 5 മരണം - മധ്യപ്രദേശ് ഉമരിയ വാഹനാപകടം

Five killed in car accident: മധ്യപ്രദേശിൽ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അഞ്ച് പേർ മരിച്ചു.

Car Accident In Madhya Pradesh  Five killed in car accident  Madhya Pradesh accident Five killed  Umariya Madhya Pradesh Accident Five killed  കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു  കാർ അപകടം  മധ്യപ്രദേശ് കാർ അപകടം അഞ്ച് മരണം  മധ്യപ്രദേശ് ഉമരിയ വാഹനാപകടം  വാഹനം മരത്തിലിടിച്ച് മരണം
Car Accident In Madhya Pradesh
author img

By ETV Bharat Kerala Team

Published : Sep 25, 2023, 11:49 AM IST

Updated : Sep 25, 2023, 2:03 PM IST

ഉമരിയ (മധ്യപ്രദേശ്): നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് അഞ്ച് മരണം (Five killed in car accident). മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ (Umariya district) പാലി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം (Car accident in Madhya Pradesh). ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഷഹ്‌ദോളിലെ മിനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥനായ ഇൻസ്പെക്‌ടർ പുഷ്പേന്ദ്ര ത്രിപാഠിയും കലക്‌ടറേറ്റ് ഓഫിസിലെ പബ്ലിക് സർവീസ് മാനേജരായ അവിനാഷ് ദുബെ ഷാഹിദും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് മരിച്ചവരുടെ മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് അപകടത്തില്‍പ്പെട്ടു, അഞ്ച് മരണം: രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അഞ്ച് പേർ മരിച്ചിരുന്നു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ മഹ്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദേശീയ പാതയില്‍ ഗാസിപൂരിനടുത്ത് 21 മഹ്‌വ-ഹിന്ദൗൺ റോഡിൽ വച്ച് ബസ് ടെമ്പോയിലിടിക്കുകയായിരുന്നു. മൂന്ന് കാൽനടയാത്രക്കാരും ടെമ്പോയിൽ യാത്ര ചെയ്‌തിരുന്ന രണ്ട് പേരുമാണ് മരിച്ചത്.

നിർത്തിയിട്ടിരുന്ന ടെമ്പോയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ അഞ്ച് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Bus hit a tempo 5 people died). മഹ്‌വയിൽ നിന്ന് ഹിന്ദൗണിലേക്ക് പോവുകയായിരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടതെന്ന് മഹ്‌വ എസ്എച്ച്ഒ ജിതേന്ദ്ര സോളങ്കി പറഞ്ഞു.

Also read: Bus Hit A Tempo In Rajasthans Dausa രാജസ്ഥാനില്‍ ബസ് ടെമ്പോയിലിടിച്ച് 5 മരണം, 6 പേര്‍ക്ക് പരിക്ക്

ബസിൽ ട്രക്ക് ഇടിച്ചുകയറി 11 മരണം: രാജസ്ഥാനിലെ ഭരത്പൂരിൽ റോഡരികിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി 11 പേർ മരിച്ചിരുന്നു. 12 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭരത്പൂരിലെ നദ്ബായിയിലാണ് അപകടം നടന്നത് (Truck-Bus Collision In Rajasthan). ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഹൈവേയിൽ നിർത്തിയ സമയത്ത് പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ജയ്‌പൂർ-ആഗ്ര ദേശീയ പാതയിലെ ഹാൻത്ര പാലത്തിൽ സെപ്റ്റംബർ 13ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ആറ് സ്‌ത്രീകളും അഞ്ച് പുരുഷന്മാരുമാണ് മരിച്ചത്.

Also read: Truck-Bus Collision In Rajasthan : നിർത്തിയിട്ട ബസിൽ ട്രെയിലർ ഇടിച്ചുകയറി, 11 മരണം; നിരവധി പേർക്ക് പരിക്ക്

Last Updated : Sep 25, 2023, 2:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.