ETV Bharat / bharat

പഞ്ചാബിൽ ഗുരു നാനാക്ക് സ്റ്റേഡിയം തുറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം - Captain Amarinder Singh

ആർമിയിലും പഞ്ചാബ് പൊലീസിലും ജോലിക്കായി ശ്രമിക്കുന്ന യുവാക്കളാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

Punjab Lockdown  Student protest in Amritsar  Captain Amarinder Singh] announced  Guru Nanak Stadium reopen  ഗുരു നാനാക്ക് സ്റ്റേഡിയം  പഞ്ചാബ്  പഞ്ചാബ് പൊലീസ്  അമൃത്‌സർ  ക്യാപ്റ്റൻ അമരീന്ദർ സിങ്  Captain Amarinder Singh  കൊവിഡ്
പഞ്ചാബിൽ ഗുരു നാനാക്ക് സ്റ്റേഡിയം തുറക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം
author img

By

Published : Jun 16, 2021, 9:43 PM IST

ഛണ്ഡീഗഡ്: പരിശീലനത്തിനും വ്യായാമത്തിനുമായി ഗുരു നാനാക്ക് സ്റ്റേഡിയം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അമൃത്‌സറിൽ പ്രതിഷേധ പ്രകടനം നടത്തി. ആർമിയിലും പഞ്ചാബ് പൊലീസിലും ജോലിക്കായി ശ്രമിക്കുന്ന യുവാക്കളാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

സായുധ സേനയുടെയും പഞ്ചാബ് പൊലീസിന്‍റെയും ശാരീരിക പരിശോധനയ്ക്കായി പരിശീലനം ചെയ്യാനായി സ്റ്റേഡിയം തുറക്കണമെന്ന് ജില്ലാ കലക്ടറോട് അഭ്യർഥിക്കുന്നു. ഇവിടെ പരിശീലനം നടത്തുന്നതിൽ ദേശീയ കായികതാരങ്ങൾ വരെയുണ്ട്. അവരും പരിശീലനവും മുടങ്ങിയ അവസ്ഥയിലാണ്, പ്രതിക്ഷേധത്തിൽ പങ്കെടുത്ത ജഗ്‌രൂപ് പറഞ്ഞു.

ALSO READ: വ്യോമസേന ഫ്ലൈറ്റ് കേഡറ്റുമാരുടെ പാസിങ് ഔട്ട് പരേഡ്; രക്ഷിതാക്കൾക്ക് ക്ഷണമില്ല

മന്ദീപ് സിങ് എന്ന കായികതാരം റോഡിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ഇതുപോലെ മറ്റ് പലരും റോഡുകളിൽ പരിശീലനം നടത്തുന്നുണ്ട്. മദ്യശാലകൾക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ സ്റ്റേഡിയങ്ങൾക്കും പ്രവർത്തിക്കാൻ കഴിയുമെന്നും ജഗ്‌രൂപ് കൂട്ടിച്ചേർത്തു.

ALSO READ: ഗ്രാമീണർക്ക് വാക്‌സിനെത്തിക്കാൻ മൊബൈൽ വാക്‌സിൻ ബസുകൾ തുടങ്ങി എൻ‌ആർ‌ടി‌സി

അതേസമയം സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനമായി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. റെസ്റ്റോറന്‍റുകൾക്കും മറ്റ് ഭക്ഷണ ശാലകൾക്കും, സിനിമാശാലകൾക്കും ജിമ്മുകൾക്കും ബുധനാഴ്ച മുതൽ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് വീണ്ടും തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും 50 പേരെ വരെ പങ്കെടുപ്പിക്കാനും അനുവാദം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.