ETV Bharat / bharat

കനേഡിയന്‍ എംപിയ്‌ക്ക് ഇന്ത്യന്‍ മരുമകള്‍ ; ശീതളിന്‍റെയും സിയന്‍റെയും പ്രണയം പൂത്തുലഞ്ഞത് ഇങ്ങനെ - ഇന്നത്തെ പ്രധാന വാര്‍ത്ത

കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സ് അംഗമായ കരോള്‍ ഹ്യൂഗ്‌സിന്‍റെ മകനായ സിയനാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ശീതള്‍ പുന്ദിറിനെ വിവാഹം ചെയ്‌തത്

canadian mp  carol hughes  carol hughes son marriage  carol hughes son marriage with indian girl  hindu rituals  Sheetal Pundir  Keith Hughes  Sean  latest news in utharakhand  latest national news  latest news today  കനേഡിയന്‍ എംപി  ശീതളിന്‍റെയും സിയാന്‍റെയും പ്രണയം  ഹൗസ് ഓഫ് കോമണ്‍സ്  കരോള്‍ ഹ്യൂഗ്‌സിന്‍റെ മകനായ സിയനാണ്  കരോള്‍ ഹ്യൂഗ്‌സ്  ശീതള്‍ പുന്ദിര്‍  കെയിറ്റ് ഹ്യൂഗ്‌സ്  വിദേശിയുമായി വിവഹാം  ഉത്തരാഖണ്ഡ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
കനേഡിയന്‍ എംപിയ്‌ക്ക് ഇന്ത്യന്‍ മരുമകള്‍; ശീതളിന്‍റെയും സിയാന്‍റെയും പ്രണയം പൂത്തുലഞ്ഞത് ഇങ്ങനെ....
author img

By

Published : Mar 2, 2023, 9:31 PM IST

Updated : Mar 2, 2023, 9:52 PM IST

കനേഡിയന്‍ എംപിയ്‌ക്ക് ഇന്ത്യന്‍ മരുമകള്‍ ; ശീതളിന്‍റെയും സിയന്‍റെയും പ്രണയം പൂത്തുലഞ്ഞത് ഇങ്ങനെ

ഋഷികേശ് : ഇന്ത്യന്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വൈവിധ്യങ്ങളിലും വിദേശികള്‍ ആകര്‍ഷിക്കപ്പെടുന്നത് ഒരു പുതിയ കാര്യമല്ല. ഇന്ത്യക്കാരായ സ്‌ത്രീകളെ രാജ്യത്തിന്‍റെ പരമ്പരാഗത ആചാരപ്രകാരം വിദേശ പൗരന്‍മാര്‍ വിവാഹം ചെയ്യുക എന്നത് സമീപകാലങ്ങളില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അത്തരത്തില്‍, കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സ് അംഗമായ കരോള്‍ ഹ്യൂഗ്‌സിന്‍റെ, മകനായ സിയന്‍ തന്‍റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് ഉത്തരാഖണ്ഡ് സ്വദേശിയായ ശീതള്‍ പുന്ദിറിനെയാണ്.

വിവാഹം വേദ പാരമ്പര്യമനുസരിച്ച് : ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വരന്‍ കുതിരപ്പുറത്തെത്തി വധുവിനെ സ്വീകരിച്ചതും പരസ്‌പരം പൂമാലകള്‍ അണിയിച്ചതും വിവാഹത്തിന് മാറ്റ് കൂട്ടിയിരുന്നു. ഇന്ത്യയിലെ വേദ പാരമ്പര്യം അനുസരിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

അന്തരിച്ച ശ്രീരാം പുന്ദിറിന്‍റെ മകളാണ് ശീതള്‍. ഹൗസ് ഓഫ് കോമണ്‍സിലേയ്‌ക്കുള്ള കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ നാല് തവണയാണ് ശീതളിന്‍റെ ഭര്‍തൃമാതാവായ കരോള്‍ ഹ്യൂഗ്‌സ് മത്സരിച്ചത്. ന്യൂ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗമായ കരോള്‍ ഹ്യൂഗ്‌സ് സംഘടനയുടെ അസിസ്‌റ്റന്‍റ് വൈസ് പ്രസിഡന്‍റാണ്.

കാനഡയിലേയ്‌ക്കുള്ള ശീതളിന്‍റെ യാത്ര : ശീതളിന്‍റെ ഭര്‍തൃപിതാവായ കെയിറ്റ് ഹ്യൂഗ്‌സ് കാനഡയിലെ നിക്കല്‍ മൈനിങ്ങിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. ശീതളിന്‍റെ വരന്‍ സിയന്‍ ആവട്ടെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയ ഉപദേഷ്‌ടാവാണ്. കാനഡയിലെ ഒന്‍റാറിയോ-, ഹാന്‍മറിലാണ് ഇവരുടെ താമസം.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശീതളിന്‍റെ പിതാവ് ശ്രീരാം പുന്ദിര്‍ മരണപ്പെടുന്നത്. ശേഷം, ശീതളിന്‍റെ അമ്മാവനായ നട്‌വാര്‍ ശ്യാമായിരുന്നു കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്തിരുന്നത്. ഓംകാരനന്ദ സരസ്വതി നിലയം സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി ശീതള്‍ 2009 ല്‍ കാനഡയിലേയ്‌ക്ക് പോയി.

ഇതേ വര്‍ഷത്തില്‍ ആന്‍റി ക്യാന്‍സര്‍ ഡ്രഗ് ഡിസ്‌കവറി(ക്യാന്‍സറിനെതിരെയുള്ള മരുന്നുകളുടെ കണ്ടെത്തല്‍) എന്ന വിഷയത്തില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കുകയും ചെയ്‌തിരുന്നു. ശേഷം, കാനഡയിലെ ഫാഞ്ച് കിഡ് ആശുപത്രിയില്‍ ശീതള്‍ ജോലിചെയ്യുകയും ഒപ്പം ഒഫ്‌താൽമോളജിയില്‍ എംഡി പഠനം പൂര്‍ത്തിയാക്കുകയും ചെയ്‌തു.

ഇന്ത്യന്‍-കനേഡിയന്‍ പ്രണയം : നിലവില്‍ ശീതള്‍ കാനഡയില്‍ ഒഫ്‌താൽമോളജിസ്‌റ്റായി ജോലി ചെയ്‌ത് വരികയാണ്. 2018ല്‍ ശീതള്‍ കനേഡിയന്‍ പൗരത്വം സ്വന്തമാക്കുകയും ചെയ്‌തു. തന്‍റെ പഠനകാലയളവിലാണ് സിയനുമായി കണ്ടുമുട്ടുന്നത്.

പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശേഷം, ഇരുവരും വിവാഹിതരാകുവാനും തീരുമാനിച്ചു. കല്യാണം ഇന്ത്യന്‍ വേദ പാരമ്പര്യമനുസരിച്ചായിരിക്കണമെന്ന ആവശ്യം ശീതള്‍ സിയന്‍റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. ശീതളിന്‍റെ ആവശ്യം സിയനും കുടുംബവും സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്‌തു.

അങ്ങനെ ഫെബ്രുവരി 27ന് ഇരു കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ ശീതളും സിയനും വിവാഹിതരായി. വേദ പാരമ്പര്യമനുസരിച്ചുള്ള വിവാഹവും കൂട്ടുകുടുംബ സമ്പ്രദായവും താന്‍ ജീവിതകാലമത്രയും ഓര്‍ത്തിരിക്കുമെന്ന് കല്യാണശേഷം സിയന്‍ അറിയിച്ചു.

Last Updated : Mar 2, 2023, 9:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.