ചെന്നൈ: കേന്ദ്ര സർക്കാരിനെ 'യുണിയൻ ഗവൺമെന്‍റ്' എന്ന് അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഫെഡറലിസത്തിനായി ഡിഎംകെ പോരാടും. ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ ഡിഎംകെ കേന്ദ്ര സർക്കാരിനെ 'ഒൻഡ്രിയ അരസ്' (യുണിയൻ ഗവൺമെന്‍റ്) എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
യുണിയൻ ഗവൺമെന്‍റ് എന്ന് കേന്ദ്രത്തെ അഭിസംബോധന ചെയ്യുന്നത് തെറ്റല്ല. ചിലർ ഇതിനെ തെറ്റായി ചിന്തിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദ്യ ലേഖനത്തിൽ പറയുന്നത് ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും എന്നാണ്. ഞങ്ങളും അതുതന്നെയാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രത്തെ അഭിസംബോധന ചെയ്യാൻ 'യുണിയൻ ഗവൺമെന്‍റ്' എന്ന് ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് വീഴ്‌ച പറ്റിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരെയും കരുണാനിധിയും ഈ വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് കാട്ടി ചിലർ ഡിഎംകെയെ വിമർശിച്ചു. 1957ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഉദ്ധരിച്ച് 1963ൽ പാർലമെന്‍റിൽ അണ്ണാദുരെ നടത്തിയ പ്രസംഗത്തിൽ പരാമർശം നടത്തിയെന്നും മുഖ്യമന്തി പറഞ്ഞു. സംസ്ഥാനങ്ങൾ വിഭജിക്കപ്പെട്ടത് ഇന്ത്യയിൽ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടി പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനങ്ങൾ ഇന്ത്യയിൽ നിന്ന് വിഭജിച്ചിട്ടില്ല, ഇന്ത്യ രൂപീകരിച്ചത് സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.