ETV Bharat / bharat

നാരദ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും - നാരദ കേസ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ

ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് രാജേഷ് ബിന്ദൽ, ജസ്‌റ്റിസുമാരായ ഹരീഷ് ടാൻ‌ഡൻ, സൗമെൻ സെൻ, അരിജിത് ബാനർജി ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Calcutta High court to hear Narada case today  Narada case  Calcutta High court  CBI in the Narada sting operation case  നാരദ കേസ് പ്രതികളുടെ ജാമ്യാപേക്ഷ  നാരദ കേസ്  നാരദ കേസ് തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ  നാരദ കേസ് തൃണമൂൽ കോൺഗ്രസ്
നാരദ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
author img

By

Published : May 27, 2021, 10:17 AM IST

കൊൽക്കത്ത: നാരദ കേസിൽ പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. തൃണമൂൽ കോൺഗ്രസ് മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എം‌എൽ‌എ മദൻ മിത്ര, കൊൽക്കത്ത കോർപ്പറേഷൻ മുൻ മേയർ സോവൻ ചതോപാധ്യായ എന്നിവരെയാണ് സി.ബി.ഐ അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച വൈകിട്ട് നാല് നേതാക്കൾക്കും കീഴ്‌ക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രിയോടെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തു. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് രാജേഷ് ബിന്ദൽ, ജസ്‌റ്റിസുമാരായ ഹരീഷ് ടാൻ‌ഡൻ, സൗമെൻ സെൻ, അരിജിത് ബാനർജി ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രാജേഷ് ബിൻഡാൽ, അരിജിത് ബാനർജി എന്നിവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് വിശാല ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

Also Read: നാരദ കേസ്: ടിഎംസി നേതാക്കൾക്ക് വീട്ടുതടങ്കൽ അനുവദിച്ച ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.