ETV Bharat / bharat

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ; ക്യാബിനറ്റ് പദവിയോടെ ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയാകും - narendra modi government

രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്.

ജ്യോതിരാദിത്യ സിന്ധ്യ  ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകും  കേന്ദ്രമന്ത്രിസഭ പുനഃസംഘടന  മന്ത്രിസഭ പുനഃസംഘടന  ക്യാബിനറ്റ് പദവി  നരേന്ദ്രമോദി സര്‍ക്കാര്‍  രണ്ടാം മോദി സര്‍ക്കാര്‍  Cabinet reshuffle  cabinet ministers  narendra modi government  Narendra Modi
കേന്ദ്രമന്ത്രിസഭ പുനഃസംഘടന ; ക്യാബിനറ്റ് പദവിയോടെ ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയാകും
author img

By

Published : Jul 7, 2021, 1:06 PM IST

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രിയാകും. അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, നാരായൺ റാണെ, ഹീന ദുംഗല്‍, ബിജെപി മുൻ ദേശീയ വക്താവ് അനുപ്രിയ പട്ടേല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ ഉൾപ്പെട്ടവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുന്നു. ശോഭ കരന്തലാജേ, ഭൂപേന്ദർ യാദവ്, സുശീല്‍ കുമാർ മോദി, പശുപതി പരസ്, നീസിത് പ്രമാണിക് എന്നിവരും മന്ത്രിസഭയിലെത്തും.

സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയും കേന്ദ്രമന്ത്രിയാകും. 6 ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അവസാനവട്ട ചർച്ചകൾ നീണ്ടാൽ നാളെയാകും സത്യപ്രതിജ്ഞ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടന പ്രഖ്യാപനം വരുന്നത്.

ലോക് ജനശക്തി പാർട്ടിയിൽ നിന്ന് പശുപതി പരസിനും, അപ്‌നാ ദളില്‍ നിന്ന് അനുപ്രിയ പട്ടേലും, നിഷാദ് പാർട്ടിയുടെ സഞ്ജയ് നിഷാദും മന്ത്രിസഭയിൽ എത്തും. വി.മുരളിധരന് ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും.

യോഗങ്ങള്‍ മാറ്റി കേന്ദ്രം

പുനസംഘടനയുടെ ഭാഗമായി സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിന് സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതേസമയം, മന്ത്രിസഭ പുനഃസംഘടന ഇന്ന്(ജൂലൈ 7) നടക്കാനിരിക്കെ, കേന്ദ്രമന്ത്രിസഭ യോഗവും മന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയുടെ യോഗവും മാറ്റി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. 81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന മന്ത്രിസഭയിൽ നിലവിൽ 53 പേരാണുള്ളത്.

Also Read: കേന്ദ്ര മന്ത്രിസഭ യോഗം മാറ്റിവച്ചു; സുപ്രധാന പ്രഖ്യാപനം ഉടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.