ETV Bharat / bharat

അമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ 10 മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി - Mandvi Police

മുംബൈ - അഹമ്മദാബാദ് ഹൈവേയിൽ കാബ് ഡ്രൈവറും സഹയാത്രികരും ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

baby thrown out of moving car to death  mother molested by cab driver and co passengers  national news  malayalam news  maharashtra crime news  cab driver thrown baby out of moving car to death  ഡ്രൈവറും സഹയാത്രികരും  ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞു  കാബിൽ വച്ച് പീഡിപ്പിച്ചു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  ത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കാറിൽ നിന്ന് എറിഞ്ഞു  പെൺകുഞ്ഞിനെ പുറത്തേക്കെറിഞ്ഞു  മാണ്ഡ്‌വി പൊലീസ്  Mandvi Police  lady molested by cab driver and co passengers
പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
author img

By

Published : Dec 11, 2022, 4:11 PM IST

മുംബൈ: ഓടുന്ന കാറിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. കാറിലുണ്ടായിരുന്ന സ്‌ത്രീയെ കാബ് ഡ്രൈവറും സഹയാത്രികരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ കയ്യിലുണ്ടായിരുന്ന പെൺകുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. അമിത വേഗതയിലായിരുന്ന കാറിൽ നിന്ന് പിന്നീട് തന്നേയും പുറത്തേയ്‌ക്ക് തള്ളിയിട്ടെന്ന് യുവതി ആരോപിച്ചു.

ശനിയാഴ്‌ച പുലർച്ചെ മുംബൈ - അഹമ്മദാബാദ് ഹൈവേയിലാണ് ദാരുണ സംഭവം നടന്നത്. കാറിൽ നിന്ന് എടുത്തെറിയപ്പെട്ട പെൺകുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. അമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കാബ് ഡ്രൈവറായ വിജയ് കുശ്‌വാഹയ്‌ക്കും സഹയാത്രികർക്കുമെതിരെ മാണ്ഡ്‌വി പൊലീസ് സ്‌റ്റേഷനിൽ ഐപിസി 304, 305 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പെൽഹാറിൽ നിന്ന് വാഡ തെഹ്‌സിലിലെ പോഷെറിലേക്ക് ഷെയർ കാബിൽ മകളുമൊത്ത് മടങ്ങുകയായിരുന്ന യുവതിയേയാണ് ഡ്രൈവറും സഹയാത്രികരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെറുത്ത് നിൽക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി കുട്ടിയെ എടുത്ത് ക്യാബിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.