ന്യൂഡൽഹി: വിദേശ വനിതയ്‌ക്കും സുഹൃത്തിനും മുന്നിൽ വച്ച് സ്വയംഭോഗം ചെയ്‌ത കാർ ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലാൽഗഞ്ച് ജില്ലയിൽ നിന്നുള്ള മഖൻ ലാൽ എന്ന ഡ്രൈവറാണ് അറസ്റ്റിലായത്. ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ അഭിഭാഷകയായ യുവതിയും സുഹൃത്തിയും ആപ്പ് മുഖേന ബുക്ക് ചെയ്‌ത കാറിൽ താമസിക്കുന്ന ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഓണ്‍ലൈൻ ആപ്പ് വഴി ബുക്ക് ചെയ്‌ത കാറിൽ സൗത്ത് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവർ ഇവർക്ക് മുന്നിൽ വച്ച് സ്വയംഭോഗം ചെയ്‌തത്. ഇത് ശ്രദ്ധയിൽ പെട്ട യുവതിയും സുഹൃത്തും ഇയാളുടെ പ്രവൃത്തിയെ എതിർത്തു.
എന്നാൽ ഡ്രൈവർ അവരോട് മോശമായി പെരുമാറുകയും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് യുവതി പൊലീസിനെ വിളിച്ച് വാക്കാൽ പരാതി നൽകുകയായിരുന്നു. അതേസമയം മടക്കയാത്ര ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്‌തിരുന്നതിനാൽ മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിക്കാരി സുഹൃത്തിനൊപ്പം തിരികെ ലണ്ടനിലേക്ക് പോയി.
ഇവരുടെ മൊഴിയുടേയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാറിന്‍റെ ഡ്രൈവറായ മഖൻ ലാലിനെ പൊലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.