ന്യൂഡല്‍ഹി : 13 സംസ്ഥാനങ്ങളിലെ 29 മണ്ഡലങ്ങളിലേക്കും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത്. പശ്ചിമബംഗാളിലെ ദിന്‍ഹാത്ത് ലോക്‌സഭ മണ്ഡലത്തില്‍ തൃണമൂല്‍ നേതാവ് ഉദയന്‍ ഗുഹ വിജയിച്ചു. 1,63,005 വോട്ടുകള്‍ക്കാണ് വിജയം. ഗോസ്ബ, കര്‍ദാഹ, ശാന്തിപൂര്‍, മണ്ഡലങ്ങളിലും തൃണമൂല്‍ തന്നെയാണ് മുന്നിലുള്ളത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് മുന്നില്‍ നില്‍ക്കുന്നത്. ദരിയാവാദ്, വല്ലഭ് നഗര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസാണ് ലീഡ് നിലനിര്‍ത്തുന്നത്. ഹിമാചല്‍ പ്രദേശിലെ മണ്ഡിപാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് ലീഡ്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ മണ്ഡലത്തില്‍ ബിജെപിക്കാണ് ലീഡ്.
മിസോറാമിലെ തുരിയൽ അസംബ്ലി സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ആകെ പോൾ ചെയ്ത 14,561 വോട്ടുകളിൽ 39.96 ശതമാനം നേടി വിജയിച്ചു.
എലനാബാദിൽ ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാലയാണ് മുന്നിൽ. ബിഹാറിൽ ഭരണകക്ഷിയായ ജെഡിയുവും പ്രധാന പ്രതിപക്ഷമായ ആർജെഡിയും ഓരോ നിയമസഭാ സീറ്റിൽ ലീഡ് ചെയ്യുന്നു. അസമിലെ ഭബാനിപൂർ, തൗറ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളാണ് മുന്നിൽ.
Also Read: മണ്ണെണ്ണയുടെ വില കുത്തനെ കൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധന
തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങള്‍
ബദ്‌വേൽ (ആന്ധ്രാപ്രദേശ്), ഭബാനിപൂർ (അസം), ഗോസ്സായിഗാവ് (അസം) മരിയാനി (അസം), താമുൽപൂർ (അസം) തൗറ (അസം) കുശേശ്വര് ആസ്ഥാൻ (ബീഹാർ) തർപൂർ (ബീഹാർ) എല്ലനാബാദ് (ഹരിയാന) അർക്കി (ഹിമാചൽ പ്രദേശ്) ഫത്തേപൂർ (ഹിമാചൽ പ്രദേശ്) ജുത്താബ്-കോട്ഖായ് (ഹിമാചൽ പ്രദേശ്) ഹംഗൽ (കർണാടക) സിന്ദ്ഗി (കർണാടക) ജോബത്ത് (മധ്യപ്രദേശ്) പൃഥ്വിപൂർ (മധ്യപ്രദേശ്) റൈഗാവ് (മധ്യപ്രദേശ്) ദെഗ്ലൂർ (മഹാരാഷ്ട്ര)മാവ്‌ഫ്‌ലാങ് (മേഘാലയ) മൗര്യങ്കാനാഗ് (മേഘാലയ) രാജബാല (മേഘാലയ) തുരിയൽ (മിസോറം) ഷാംതോർ-ചെസ്സോർ (നാഗാലാൻഡ്) ധാരിയവാദ് (രാജസ്ഥാൻ) വല്ലഭ്‌നഗർ (രാജസ്ഥാൻ)ഹുസുറാബാദ് (തെലങ്കാന) ദിൻഹത (പശ്ചിമ ബംഗാൾ) ഗോസബ (പശ്ചിമ ബംഗാൾ) ഖർദാഹ (പശ്ചിമ ബംഗാൾ) ശാന്തിപൂർ (പശ്ചിമ ബംഗാൾ) മാണ്ഡി (ഹിമാചൽ പ്രദേശ്) ഖണ്ട്വ (മധ്യപ്രദേശ്) മണ്ഡലങ്ങളിലേക്കും ദാദര്‍, നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്.