ETV Bharat / bharat

ഓക്‌സിജൻ കോൺസൻട്രേറ്ററുകളുടെ പൂഴ്‌ത്തിവയ്‌പ്പ്: നവനീത് കൽറയുടെ ആയുധ ലൈസൻസ് റദ്ദാക്കി

author img

By

Published : Jun 1, 2021, 5:45 PM IST

ശനിയാഴ്‌ച ഡൽഹി കോടതി കൽറയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ആയുധ ലൈസൻസ് റദ്ദാക്കുന്നത്.

khan chacha Navneet Kalra Delhi Police oxygen concentrator case Essential Commodities Act, 1955 Khan market ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുടെ പൂഴ്‌ത്തിവയ്‌പ്പ് ഓക്‌സിജൻ കോൺസെൻട്രേറ്റർ നവനീത് കൽറ നവനീത് കൽറയുടെ ആയുധ ലൈസൻസ് റദ്ദാക്കി ആയുധ ലൈസൻസ് റദ്ദാക്കി ആയുധ ലൈസൻസ് ലൈസൻസ് arms license suspended license suspended license
Businessman Navneet Kalra's arms license suspended

ന്യൂഡൽഹി: ഓക്സിജൻ കോൺസൻട്രേറ്ററുകൾ അനധികൃതമായി പൂഴ്‌ത്തിവച്ച കേസിൽ പ്രതിയായ വ്യവസായി നവനീത് കൽറയുടെ ആയുധ ലൈസൻസ് റദ്ദാക്കി. റദ്ദാക്കൽ നടപടികൾ ആരംഭിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു. ശനിയാഴ്‌ച ഡൽഹി കോടതി കൽറയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഒരു ആൾജാമ്യവും ജാമ്യതുകയായി ഒരു ലക്ഷം രൂപ വീതവും നൽകണമെന്ന മാനദണ്ഡത്തിന് കീഴിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അരുൺ കുമാർ ഗാർഗാണ് ജാമ്യം അനുവദിച്ചത്.

വഞ്ചന, പൊതുസേവകൻ പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, ക്രിമിനൽ ഗൂഢാലോചന, എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റിലെ വ്യവസ്ഥകളുടെ ലംഘനം എന്നി വകുപ്പുകൾ ചുമത്തി മെയ് 17 നാണ് കൽറയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് ഏഴിന് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഖാൻ മാർക്കറ്റ് ഏരിയയിലെ കൽറയുടെ ഉടമസ്ഥതയിലുള്ള രണ്ട് റെസ്റ്റോറന്‍റുകളിൽ നിന്ന് 105 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കണ്ടെടുത്തിരുന്നു.

കൂടുതൽ വായനയ്‌ക്ക്: അനധികൃത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വില്‍പന; നവനീത്‌ കാല്‍റ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.