മുംബൈ: അന്ധേരിയില്‍ കെട്ടിടം തകര്‍ന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മെഹ്ത ബാനു മഹലിന് എതിര്‍വശത്തെ സലാമി ഹോട്ടലിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.
കൂടുതല്‍ വായനക്ക്: മുംബൈയില്‍ ലിഫ്റ്റ് തകര്‍ന്ന് അഞ്ച് നിര്‍മാണ തൊഴിലാളികള്‍ മരിച്ചു
കെട്ടിടത്തിന്‍റെ ഒന്ന്, രണ്ട് നിലകളിലായി കുടുങ്ങി കിടന്ന പത്തോളം പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ വിശ്വാസ് രഹതെക്കാണ് (51) പരിക്കേറ്റതെന്ന് സേന അറിയിച്ചു. പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.