മഹാരാഷ്ട്ര : മഹാരാഷ്ട്ര താനെ ജില്ലയിലെ ഡോംബിവ്‌ലി ഈസ്റ്റിൽ സിവിൽ അധികാരികൾ അപകടകരമെന്ന് പ്രഖ്യാപിച്ച നാല് നില കെട്ടിടം തകർന്ന് രണ്ട് പേര്‍ മരിച്ചു (Building Collapse In Maharashtra). ഒരു സ്ത്രീയെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പുറത്തെടുത്തു. കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ അയർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന 'ആദിനാരായണ ഭുവൻ' എന്ന കെട്ടിടത്തിൽ 44 മുറികളുണ്ടെന്നും കെട്ടിടത്തിന്‍റെ ഒരു ഭാഗം അപകടകരമായ നിലയിലായതിനാല്‍ വ്യാഴായ്‌ച മുതൽ താമസക്കാരെ ഒഴിപ്പിക്കുകയാണെന്നും അധികാരികള്‍ പറഞ്ഞു.
വെള്ളിയാഴ്‌ച വൈകുന്നേരം 5:40 ഓടെയാണ് കെട്ടിടം തകര്‍ന്നത്. രാത്രി 8 മണിയോടെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും സുനിൽ ബിർജ ലോദയയുടെ (55) മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രാത്രി 9:15 ന് 54 കാരിയായ ദീപ്‌തി സുനിൽ ലോദയയെ ജീവനോടെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടിഎംസി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
അരവിന്ദ് ഭട്‌കർ (70) എന്നയാളുടെ മൃതദേഹവും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തതായി പറയുന്നു. രണ്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും യാസിന്‍ തദ്വി കൂട്ടിച്ചേർത്തു. മറ്റെല്ലാ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ സാധിക്കാതെ വന്ന രണ്ടുപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് കരുതുന്നതായും കെഡിഎംസി (കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ) മേധാവി ഭൗസാഹെബ് ദംഗ്‌ഡെ പറഞ്ഞു.
ALSO READ: ഉത്തരാഖണ്ഡിൽ കെട്ടിടം തകർന്നുണ്ടായ അപകടം : 5 പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു
50 വർഷം പഴക്കമുള്ള കെട്ടിടം അപകടകരമാണെന്ന് പ്രഖ്യാപിക്കുകയും താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു എന്നാല്‍ പലരും ഒഴിഞ്ഞെങ്കിലും ചിലർ കെട്ടിടത്തിലേക്ക് മടങ്ങിയെത്തിയതായും ദാംഗ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴായ്‌ച വൈകുന്നേരത്തോടെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
അനധികൃതമായി നിര്‍മിച്ച കെട്ടിടമായിരുന്നതിനാല്‍ നേരത്തെ കെഡിഎംസി അപകടകരമായ കെട്ടിടമായി പ്രഖ്യാപിച്ചിരുന്നു. ഡാംഗ്‌ഡെയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ അഗ്നിശമന സേനയുടെയും പ്രാദേശിക ദുരന്തനിവാരണ സെല്ലിന്‍റെയും രക്ഷാപ്രവർത്തനം സ്ഥലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്ത് അപകടകരമായി പ്രഖ്യാപിച്ച 40 കെട്ടിടങ്ങളുണ്ടെന്നും കെഡിഎംസി പരിധിയിൽ ഇത്തരത്തില്‍ 602 കെട്ടിടങ്ങളുണ്ടെന്നും സ്ഥലത്തെ മറ്റൊരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അത്തരം കെട്ടിടങ്ങളുടെ പൗര നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തകർന്ന കെട്ടിടത്തിന്‍റെ രക്ഷാപ്രവർത്തനത്തിനാണ് അടിയന്തര മുൻഗണനയെന്ന് ഡാങ്‌ഡെ പറഞ്ഞു. കെട്ടിടം തകർച്ചയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് താനെ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്‍റെ ഒരു സംഘം സ്ഥലത്തെത്തിയതായും താനെ മുനിസിപ്പൽ കോർപ്പറേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
ALSO READ: ഇരുനില കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് 8 മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം