രായഗഡ: ഒഡിഷയിൽ ട്രെയിൻ തട്ടി 27 പോത്തുകൾ ചത്തു. രായഗഡ ജില്ലയിലെ പിതാമഹലിന് സമീപം ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിടിച്ചാണ് പോത്തുകൾ ചത്തത്.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ പോത്തിൻകൂട്ടത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് ജഡങ്ങൾ പാളത്തിൽ നിന്നും നീക്കം ചെയ്‌തത്.