ETV Bharat / bharat

ബുധസഭ; കവിതകൾക്കായി ഒരു വിദ്യാലയം - Bhavnagar

939ൽ ഗുജറാത്തിലെ ഭാവ്‌നഗറിലുള്ള ശിശുവിഹാറിലാണ് ആദ്യമായി ബുധസഭയുടെ യോഗം ചേർന്നത്.

ബുധസഭ; കവിതകൾക്കായി ഒരു വിദ്യാലയം  ബുധസഭ  കവിതകൾക്കായി ഒരു വിദ്യാലയം  കവിതകൾ  കവിത  ഭാവ്‌നഗർ  ഗുജറാത്ത്ർ  തക്‌ത് സിംഗ്‌ജി പർമാർ  Budhasabha  A school for poetry  school for poetry  Budhasabha; A school for poetry  Bhavnagar  gujarat
ബുധസഭ; കവിതകൾക്കായി ഒരു വിദ്യാലയം
author img

By

Published : Feb 10, 2021, 5:51 AM IST

ഗാന്ധിനഗർ: വാക്കുകൾ കൊണ്ട് യഥാർഥ്യത്തെയും മായികതയെയും അവതരിപ്പിക്കാന്‍ കവിതകളെ കൊണ്ട് സാധിക്കും. നിരവധി കവിതകളാൽ സമ്പന്നമാണ് നമ്മുടെ നാട്. ഇങ്ങനെ കവിതകൾ എഴുതുന്നവർക്കായി ഒരു വിദ്യാലയം ഉണ്ടെങ്കിലോ. ഗുജറാത്തിലെ ഭാവ്‌നഗറിലുണ്ട് അങ്ങനെയൊരു വിദ്യാലയം. ബുധസഭ എന്നാണ് വിദ്യാലയത്തിന്‍റെ പേര്. എല്ലാ ബുധനാഴ്‌ചകളിലും ഈ വിദ്യാലയത്തിൽ യോഗങ്ങൾ വിളിച്ചു ചേർക്കും. 1939ൽ ഗുജറാത്തിലെ ഭാവ്‌നഗറിലുള്ള ശിശുവിഹാറിലാണ് ആദ്യമായി ബുധസഭയുടെ (ബുധനാഴ്‌ച യോഗങ്ങൾ) യോഗം ചേർന്നത്. തക്‌ത് സിംഗ്‌ജി പർമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ബുധസഭ 1980 മുതൽ എല്ലാ ബുധനാഴ്‌ചയും മുടക്കമില്ലാതെ നടന്നു വരികയാണ്. കൊവിഡ് വ്യാപനത്തിന്‍റെയും ലോക്ക്‌ഡൗണിന്‍റെയും സമയത്ത് പോലും ബുധസഭ സജീവമായിരുന്നു. ഇതുവരെ ഒരു യോഗം പോലും മുടക്കിയിട്ടില്ല. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.

ഇതിനോടകം 2100 ബുധസഭ ഇവിടെ ചേർന്നിട്ടുണ്ട്. ഇതിലൂടെ നിരവധി പേർക്കാണ് കാവ്യ ലോകത്തേക്ക് അവസരം ലഭിച്ചിരിക്കുന്നത്. അടുത്തിടെ എടുത്ത കണക്കനുസരിച്ച് കുറഞ്ഞത് 20 പേരോളം ഒരു ബുധസഭയിൽ പങ്കെടുക്കാറുണ്ട്. ഓരോ ബുധസഭയിലുമായി 40,000ൽ അധികം കവിതകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. കവിതകൾ എഴുതുന്നവരെ ഉയർത്തി കൊണ്ടു വരുന്ന ഇത്തരത്തില്‍ ഒരു വിദ്യാലയം ഇന്ത്യയില്‍ ഉണ്ടോ എന്ന് സംശയമാണ്. മൂന്ന് വയസ് മുതൽ ബുധസഭയിലേക്കെത്തിയ ഒരു കവിയുടെ ജീവിത യാത്ര നമുക്ക് നോക്കാം. വിജയ് രാജ്യഗുരു എന്നാണ് അദ്ദേഹത്തിന്‍റെ പേര്. മൂന്ന് വയസുള്ളപ്പോഴാണ് അദ്ദേഹം ബുധസഭയിലേക്കെത്തിയത്. ഇതിനോടകം ആറ് കവിതാ സമാഹാരങ്ങള്‍ അദ്ദേഹം എഴുതി. ബുധസഭയിലേക്ക് യുവാക്കള്‍ കടന്നു വരുന്നതിൽ സന്തോഷമുണ്ടെന്ന് വിജയ് രാജ്യഗുരു പറയുന്നു.

ബുധസഭ; കവിതകൾക്കായി ഒരു വിദ്യാലയം

ബുധസഭയിലൂടെ പ്രശസ്‌തനായ മറ്റൊരാളാണ് ഹേമൽ ഭായ് പാണ്ഡ്യ. 1997ലാണ് അദ്ദേഹം ബുധസഭയിലേക്ക് എത്തുന്നത്. താന്‍ എഴുതിയ കവിതകൾ ചേർത്ത് അദ്ദേഹം ഒരു ആൽബം നിർമിക്കുകയും ചെയ്തു. ആദ്യ ആല്‍ബത്തിന്‍റെ വരുമാനമായി കിട്ടിയ നാലര ലക്ഷം രൂപ അദ്ദേഹം എയ്‌ഡ്‌സ് കണ്‍ട്രോള്‍ ട്രസ്റ്റിന് സംഭാവനയായി നൽകി. മാത്രമല്ല രണ്ടാമത് ഒരു ആല്‍ബം കൂടി നിർമിക്കാൻ പോകുകയാണ്. വിനോദ് ജോഷി, കിസ്‌മത്ത് ഖുറേഷി, പ്രവിഥാന്‍ പഥക്, സിപിന്‍ തങ്കി, ദിന്‍ കര്‍ പദിക്, ദിലര്‍ സംഗ്‌വി തുടങ്ങി നിരവധി പേരാണ് ബുധസഭയിൽ നിന്ന് സാഹിത്യ ലോകത്തേക്കെത്തിയത്. ബുധസഭയിൽ നിന്നെത്തിയ നിരവധി കവികളെ നമുക്ക് ഇവിടെ കാണാൻ സാധിക്കും. പുതിയ കവികള്‍ ഉയര്‍ന്നു വരുന്നതില്‍ മറ്റുള്ളവർ സന്തോഷിക്കുകയും ചെയ്യുന്നു. കവിതകൾക്കും കവിതയുടെ ലോകത്തേക്ക് പുതുതായി എത്തുന്നവര്‍ക്കും ഈ വിദ്യാലയത്തിൽ നിന്ന് പിന്നീട് പോകുന്നവര്‍ക്കും കവിതയില്‍ ബിരുദം നല്‍കുന്നുണ്ട്. സമൂഹത്തിന് ഒരു എഴുത്തുകാരനെയും കവിയെയുമാണ് ബുധസഭയിലൂടെ ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.