ETV Bharat / bharat

വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കും; പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി - ബജറ്റ് വിദ്യാഭ്യാസം

മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു ക്ലാസിന് ഒരു ടിവി ചാനൽ പദ്ധതി ആരംഭിക്കും. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇ-വിദ്യ പദ്ധതി.

budget 2022  BUDGET EDUCATION 2022  union budget 2022  nirmala sitaraman budget 2022  modi government budget 2022  ബജറ്റ് വിദ്യാഭ്യാസം  നിർമല സീതാരാമൻ ബജറ്റ് വിദ്യാഭ്യാസം
വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കും
author img

By

Published : Feb 1, 2022, 11:48 AM IST

Updated : Feb 1, 2022, 12:35 PM IST

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി ബജറ്റ് 2022. ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പിഎം ഇ-വിദ്യ പദ്ധതി വ്യാപിപ്പിക്കുമെന്ന് നിർമല സീതാരാമൻ. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ഒരു ക്ലാസിന് ഒരു ടിവി ചാനൽ പദ്ധതി ആരംഭിക്കും. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഇ-വിദ്യ പദ്ധതി വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കും.

എല്ലാ പ്രാദേശിക ഭാഷകളിലും ഉയർന്ന നിലവാരമുള്ള ഇ-കണ്ടന്‍റ് ഇന്റർനെറ്റ്, മൊബൈൽ ഫോണുകൾ, ടിവി, റേഡിയോ എന്നിവ വഴി ഡിജിറ്റൽ അധ്യാപകരിലൂടെ ഡെലിവറി ചെയ്യുന്നതിനായി വികസിപ്പിക്കും.

വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കും

ലോകോത്തര സാർവത്രിക വിദ്യാഭ്യാസം, വ്യക്തിഗത പഠനാനുഭവം എന്നിവ വിദ്യാർഥികളുടെ വാതിൽപ്പടിയിൽ എത്തിക്കുവാൻ ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും. ഇത് വിവിധ ഇന്ത്യൻ ഭാഷകളിലും ഐസിടി ഫോർമാറ്റുകളിലും ലഭ്യമാക്കും. നെറ്റ്‌വർക്ക് ഹബ്ബ് ആന്‍റ് സ്‌പോക്ക് മോഡലിലാണ് സർവകലാശാല സ്ഥാപിക്കുക.

ന്യൂജെൻ അങ്കൾവാടികൾ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓഡിയോ, വിഷ്വൽ പഠന രീതികൾ വ്യാപകമാക്കും. ഡിജിറ്റൽ ക്ലാസിന് 200 പ്രാദേശിക ചാനൽ ആരംഭിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന.

Last Updated : Feb 1, 2022, 12:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.