ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ പ്രധാനപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ 157 പുതിയ നഴ്‌സിങ് കോളജുകൾ സ്ഥാപിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, ആദിവാസി വിദ്യാർഥികളെ പിന്തുണയ്ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകളിൽ 38,800 അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കും.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ലൈബ്രറികള്‍ സ്ഥാപിക്കും. 5ജി ആപ്പുകള്‍ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിങ് കോളജുകളില്‍ 100 ലാബുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.