ഉത്തർ പ്രദേശ്/ മുസഫർനഗർ : പണം നൽകിയിട്ടും സീറ്റ് നിഷേധിച്ചുവെന്ന ആരോപണവുമായി ബിഎസ്‌പി നേതാവ് അർഷാദ് റാണ. രണ്ട് വർഷം മുമ്പ് ഛർത്തവാൽ സീറ്റിനായി ബിഎസ്‌പിയിലെ മുതിർന്ന നേതാവായ ഷംസുദ്ദീൻ റായിന് 67 ലക്ഷം രൂപ നൽകിയെന്നും എന്നാൽ തെരഞ്ഞെടുപ്പ് സമയം എത്തിയപ്പോൾകോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സൈദുസ്സമാന്‍റെ മകൻ സൽമാൻ സയിദിന് സീറ്റ് നൽകിയെന്നും അർഷാദ് റാണ പറഞ്ഞു. തനിക്ക് നീതി കിട്ടിയില്ലെങ്കിൽ തീ കൊളുത്തി മരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ALSO READ: തണുത്ത് വിറച്ച് രാജസ്ഥാൻ ; സിക്കാറിൽ താഴ്‌ന്ന താപനില 2.5 ഡിഗ്രി സെൽഷ്യസ്
ട്വിറ്ററിലൂടെയാണ് താൻ സീറ്റ് നിഷേധിക്കപ്പെട്ട കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്‍റെ പണം തിരിച്ചുകിട്ടണം. ഷംസുദ്ദീൻ റായിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അർഷാദ് റാണ പൊലീസിൽ പരാതി നൽകി. പാർട്ടി നേതാക്കൾ തന്നെ പരിഹസിക്കുകയായിരുന്നുവെന്നും അർഷാദ് കുറ്റപ്പെടുത്തി.