അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സര്‍ സെക്‌ടറിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ബിഎസ്‌എഫ് വെടിവെച്ചിട്ടു. പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണ്‍ ചൈനീസ് നിര്‍മിതമാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് പൊലീസിനും മറ്റ് സുരക്ഷ ഏജന്‍സികള്‍ക്കും ബിഎസ്‌എഫ് നല്‍കിയിട്ടുണ്ട്. ആദ്യം പാരബോംബ് ഉപയോഗിച്ച് ഡ്രോണിന് തീപിടിപ്പിക്കുകയും പിന്നീട് അതിനെ വെടിവെച്ചിടുകയുമായിരുന്നു. പ്രദേശത്ത് വ്യാപക തെരച്ചില്‍ ബിഎസ്‌എഫ് നടത്തുന്നുണ്ട്.