അഗർത്തല: മെയ് 8, 9 തീയതികളിലായി ബിഎസ്‌എഫ് നടത്തിയ റെയ്‌ഡിൽ 14,38,772 രൂപ വില വരുന്ന കള്ളക്കടത്ത് ചരക്ക് പിടികൂടി. ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ത്രിപുരയിലെ സെപജിജാല ജില്ലയ്‌ക്ക് സമീപം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലായിരുന്നു റെയ്‌ഡ്. റെയ്‌ഡിൽ 25 കന്നുകാലികൾ, 16 കിലോ കഞ്ചാവ്, 25 കുപ്പി നിരോധിച്ച ഫെൻസെഡൈൽ, 38 സ്‌മാർട്ട് ഫോണുകൾ, രണ്ട് മോട്ടോർസൈക്കിളുകൾ തുടങ്ങിയവയാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്‌മാർട്ട് ഫോണുകൾ കസ്‌റ്റംസിനും കന്നുകാലികൾ, മറ്റ് നിരോധിത വസ്‌തുക്കൾ തുടങ്ങിയവ ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്കും കൈമാറി.