റായ്‌പൂർ: വയനാട് സ്വദേശിയായ ബിഎസ്‌എഫ് ജവാൻ ഛത്തീസ്‌ഗഡിലെ ക്യാമ്പിൽ തൂങ്ങിമരിച്ചു. ബിഎസ്‌എഫ് കോൺസ്റ്റബിളായ സ്വരാജ് പി.എൻ ആണ് ക്യാമ്പിലെ മെസ്സിൽ തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വരാജിന് സുഖമില്ലായിരുന്നുവെന്നാണ് ലഭിച്ച വിവരം. എന്നാൽ മരണത്തിന്‍റെ യഥാർഥ കാരണം വ്യക്തമല്ല. ഈ വർഷം സെപ്‌റ്റംബർ മുതലാണ് സ്വരാജിനെ കാൻകെർ ജില്ലയിലെ കൊയാലിബേഡയിൽ നിയമിച്ചത്. മരണവിവരം ബന്ധുക്കളെ വിവരമറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.