കച്ച് : ഗുജറാത്തിലെ കച്ചില്‍ 11 പാക് മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബി.എസ്.എഫ് നടത്തിയ തിരച്ചിലിലാണ് ബോട്ടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സേന സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ 15 ദിവസത്തിനിടെ നിരവധി ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെയാണ് പാകിസ്ഥാന്‍ പിടികൂടിയത്.
ഇതിന് മുമ്പ് 50 ഓളെ പേരെ പിടികൂടിയിരുന്നു. മൂന്ന് പേര്‍ അടങ്ങുന്ന ഇന്ത്യന്‍ കമാന്‍ഡോ സംഘം വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ കണ്ടെത്തിയത്. അതേസമയം ബോട്ടില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കായി സേന തിരച്ചില്‍ ആരംഭിച്ചു. കണ്ടല്‍ കാടും ചെളിയും തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്.
Also Read: പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമം: ഒരാളെ സൈന്യം വധിച്ചു
ബുധനാഴ്ച പോർബന്തർ അറബിക്കടലിൽ നിന്ന് 60 മത്സ്യത്തൊഴിലാളികളടക്കം 10 ബോട്ടുകള്‍ പാകിസ്ഥാൻ പിടികൂടിയിരുന്നു. 24 മണിക്കൂറിനിടെ 13 ബോട്ടുകളാണ് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടിച്ചെടുത്തത്. ഓഖ, പോർബന്തർ എന്നിവിടങ്ങളിൽ നിന്നുള്ള ബോട്ടുകളാണ് നിലവിൽ പാകിസ്ഥാന്‍ പിടിച്ചെടുത്തത്. ഇവര്‍ ഇന്ത്യന്‍ സമൂദ്രാതിര്‍ത്തിയില്‍ എത്തിയാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുന്നതെന്നും ആക്ഷേപമുണ്ട്.