കര്‍ണാടക : മാല മാറ്റല്‍ ചടങ്ങിനിടെ വധു വിവാഹ പന്തലില്‍ നിന്നും ഇറങ്ങിപ്പോയി. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലാണ് ഈ നാടകീയമായ സംഭവം അരങ്ങേറിയത്. പരമ്പരാഗത രീതിയിലുള്ള മാല മാറ്റൽ ചടങ്ങിനിടെ വരന്‍ കഴുത്തില്‍ സ്‌പർശിച്ചതില്‍ പ്രകോപിതയായാണ് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
Also Read വിവാഹസദ്യയില്‍ ഭക്ഷ്യവിഷബാധ; വധൂവരന്മാർ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ
മാതാപിതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു മണ്ഡപം വിട്ട് പോകുകയായിരുന്നു. വധുവിന്‍റെ നടപടിയില്‍ രോഷാകുലരായ വരന്‍റെ ബന്ധുക്കള്‍ കല്ല്യാണം വേണ്ടെന്നുവച്ചു. വിവാഹത്തിന് ചെലവായ മുഴുവന്‍തുകയും വരന്‍റെ കുടുംബം നല്‍കണമെന്ന് വധു ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് പൊലീസ് ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്.