മംഗലാപുരം: മംഗലാപുരം സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസറിന് അഞ്ച് വർഷം കഠിന തടവ്. ഗവേഷണ വിദ്യാർഥിയിൽ നിന്നും കൈക്കൂലി വാങ്ങിയതിനെത്തുടർന്നാണ് നടപടി. സർവകലാശാല സോഷ്യോളജി വിഭാഗം അധ്യാപിക ഡോ. അനിത രവിശങ്കറിനെയാണ് അഴിമതി വിരുദ്ധ സ്ക്വാഡായ ലോകായുക്ത അറസ്റ്റ് ചെയ്തത്. വിദ്യാർഥിയായ പ്രേമ ഡിസൂസയിൽ നിന്ന് ആദ്യം പതിനായിരം രൂപയും പിന്നീട് പല തവണയായി പണം ആവശ്യപ്പെടുകയായിരുന്നു.
Also read: ഗുജറാത്തിൽ 12-ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 15 ന് തുറക്കും