ETV Bharat / bharat

Breast Cancer Awareness Month | സ്‌തനാര്‍ബുദത്തെ ധൈര്യപൂർവം നേരിടാം ; അറിയാം പിങ്ക്ടോബറിനെപ്പറ്റി - പിങ്ക് മാസം

October as Breast Cancer Awareness Month | എല്ലാ വര്‍ഷവും ഒക്‌ടോബര്‍, സ്‌തനാര്‍ബുദ ബോധവത്‌കരണ മാസമായി ആചരിക്കുക വഴി ലോകം മുഴുവനുമുള്ള ആളുകള്‍ക്ക് രോഗലക്ഷണങ്ങളെയും, ചികിത്സാരീതിയെയും കുറിച്ചുള്ള അവബോധം നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

Etv Bharat Breast Cancer Awareness Month  Thrive 365  theme of Breast Cancer Awareness Month 2023  why is Breast Cancer Awareness Month observed  stats related to breast cancer  does men also suffer from breast cancer  how severe is breast cancer  when is breast cancer day observed  സ്‌തനാര്‍ബുദം  ബ്രസ്റ്റ് ക്യാൻസർ  സ്‌തനാര്‍ബുദ അവബോധ മാസം  പിങ്ക് മാസം  പിങ്ക്ടോബർ
Breast Cancer Awareness Month- Pink Tober Kicks Off With Thrive 365 Theme
author img

By ETV Bharat Kerala Team

Published : Oct 3, 2023, 9:17 PM IST

ഹൈദരാബാദ് : സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ക്യാന്‍സറാണ് സ്‌തനാര്‍ബുദം. ലോകത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്ത്രീകളിലുണ്ടാകുന്ന അർബുദങ്ങളിൽ 25 മുതൽ 30 ശതമാനത്തോളം സ്‌തനാര്‍ബുദം ആണ്. അതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍, ആഗോള സ്‌തനാര്‍ബുദ അവബോധ മാസമായി ആചരിച്ചുവരുന്നത്. പിങ്ക് മാസം/ പിങ്ക്ടോബർ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട് (Breast Cancer Awareness Month- Pink Tober Kicks Off With Thrive 365 Theme).

സ്‌തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനാകുമെന്നും അതിനെ അതിജീവിക്കാനാകുമെന്നുമുള്ള സന്ദേശം നൽകാനും, നിലവിൽ ചികിത്സയിലുള്ളവർക്ക് ധൈര്യം പകരാനും, രോഗത്തെ അതിജീവിച്ചവർക്ക് ഒത്തുചേരാനും അവസരമൊരുക്കി സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്‌തനാര്‍ബുദ അവബോധ മാസാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

സജീവമായ സൗഖ്യവും പ്രതിരോധ പ്രവർത്തനങ്ങളും വർഷത്തിൽ എല്ലാ ദിവസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, അഭിവൃദ്ധിപ്പെടുക എന്നർത്ഥം വരുന്ന 'ത്രൈവ് 365' എന്ന പ്രമേയത്തിൽ അധിഷ്ഠിതമായാണ് ഈ വർഷത്തെ സ്‌തനാര്‍ബുദ അവബോധ മാസാചരണം. ഓരോ വര്‍ഷവും സ്‌തനാർബുദ കേസുകൾ ക്രമാനുഗതമായി വർദ്ധിക്കുന്നതിനാൽ, നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കാന്‍ വ്യാപകമായ ബോധവത്‌കരണം അനിവാര്യമാണ്.

ചരിത്രം : 1985 മുതലാണ് ലോകാരോഗ്യ സംഘടന (World Health Organization) എല്ലാ വർഷവും ഒക്ടോബർ മാസം സ്‌തനാര്‍ബുദ അവബോധ മാസം അല്ലെങ്കിൽ പിങ്ക് മാസമായി അചരിക്കാനാരംഭിച്ചത്. സ്‌തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ കാലയളവിൽ ലോകവ്യാപകമായി പല സന്നദ്ധ സംഘടനകളും ആശുപത്രികളും ചേർന്ന് സ്‌തനാർബുദത്തിനെതിരായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.

ഞെട്ടിക്കുന്ന കണക്കുകൾ - ആഗോളതലത്തിൽ ഓരോ വർഷവും സ്‌തനാർബുദ ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നു. 2020-ൽ ലോകാരോഗ്യ സംഘടന (WHO) ലോകവ്യാപകമായി 2.3 ദശലക്ഷം സ്‌തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഈ കേസുകളിൽ ഏകദേശം 6,85,000 മരണങ്ങൾ സംഭവിച്ചു. ഇന്ത്യയിലും സ്‌തനാർബുദ ബാധിതരുടെ എണ്ണത്തില്‍ വൻ വർധനവാണ് പ്രകടമാകുന്നത്.

ഇന്ന് ഇന്ത്യയിൽ ഓരോ നാലുമിനിട്ടിലും ഒരു സ്ത്രീക്ക് സ്‌തനാർബുദം ഉള്ളതായി കണ്ടുപിടിക്കപ്പെടുന്നു. ലോകത്താകെയുള്ള ക്യാന്‍സർ കേസുകളിൽ 14% ഇന്ത്യൻ സ്ത്രീകളിലാണ്. ഇന്ത്യൻ ക്യാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് 28 സ്‌ത്രീകളിൽ ഒരാൾക്ക് സ്‌തനാർബുദം വരാനുള്ള സാധ്യതയുണ്ട്. രോഗനിർണയത്തിൽ നേരിടുന്ന കാലതാമസവും മെച്ചപ്പെട്ട ചികിത്സയുടെ അഭാവവും സ്ത്രീകളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും പലരും ഇപ്പോഴും ബോധവാന്‍മാരല്ല.

ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല : സ്‌തനത്തിലെ കോശങ്ങളുടെ അമിതവും അസാധാരണവുമായ വളര്‍ച്ചയും ട്യൂമറുകളുടെ രൂപത്തിലുള്ള അവയുടെ വികസനവുമാണ് രോഗത്തിന് കാരണമാകുന്നത്. രോഗം ബാധിച്ച കോശങ്ങൾ പിന്നീട് മുഴയായി കാണപ്പെടുന്നു. സ്‌തനത്തിലെ എല്ലാ മുഴകളും ക്യാന്‍സറല്ല. സ്‌തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മുഴകൾ ശ്രദ്ധയിൽപ്പെട്ടാല്‍, അത് എന്താണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്‌ടർമാർ പറയുന്നു. കാരണം, ഈ രോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ ഭേദമാക്കാനാകും.

Also Read: സ്‌തനാർബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന പുതിയ തന്മാത്രയെ കണ്ടെത്തി ശാസ്‌ത്രജ്ഞര്‍

രോഗത്തിന്‍റെ ആരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകില്ല. എന്നാല്‍, മുഴയോ മറ്റേതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മാമോഗ്രഫി പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു. എല്ലാ സ്‌ത്രീകളിലും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളല്ല പ്രകടമാകുന്നതെന്ന് ഇന്ത്യന്‍ ക്യാന്‍സര്‍ സൊസൈറ്റി പറയുന്നു. അവയില്‍ ചിലത് ഇവയാണ്,

  • സ്‌തനത്തിലോ കക്ഷങ്ങള്‍ക്ക് കീഴിലോ മുഴ രൂപപ്പെടുക
  • സ്‌തനത്തില്‍ വേദനയോ വീക്കമോ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലോ ചര്‍മ്മത്തിലോ രൂപമാറ്റം വരുക
  • സ്‌തനം കട്ടിയാകുക
  • മുലക്കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക
  • മുലക്കണ്ണുകളിലൂടെ ചോരയോ ദ്രാവകമോ പുറത്തുവരിക

ശാരീരികമായ അസ്വസ്ഥത, ക്രമരഹിതമായ ജീവിതശൈലി എന്നിവയ്‌ക്ക് പുറമെ ജനിതകമായ ചില കാരണങ്ങളും സ്‌തനാര്‍ബുദത്തിന് കാരണമാകും. 5മുതല്‍ 10 വരെയുള്ള കേസുകള്‍ മാത്രമേ ജനിതകമായി രൂപം പ്രാപിക്കുകയുള്ളൂ. എന്നാല്‍ സ്‌തനാര്‍ബുദമുണ്ടാകുവാനുള്ള മറ്റ് ചില കാരണങ്ങള്‍ ഇവയാണ്

  • സ്‌തനത്തിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ച
  • ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ
  • മുലപ്പാല്‍ നല്‍കാതിരിക്കുകയോ, നല്‍കുന്നത് കുറയ്‌ക്കുകയോ ചെയ്യുന്നത്
  • ക്രമമല്ലാത്ത ജീവിതശൈലി
  • അമിതവണ്ണം
  • അസന്തുലിതമായ ഭക്ഷണക്രമം
  • ഗർഭനിരോധന മരുന്നുകളുടെ അമിതമായ ഉപയോഗം
  • അമിതമായ മദ്യപാനവും പുകവലിയും
  • വ്യായാമക്കുറവ്
  • പ്രായമാകുമ്പോള്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നത്

ഈ രോഗം പല തരത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും സ്‌തനാർബുദത്തിന്‍റെ മിക്ക കേസുകളും രോഗനിർണയം ചെയ്യപ്പെടുന്നത് ഡക്റ്റൽ കാർസിനോമ ഇൻ സിറ്റു, ഇൻവേസീവ് ഡക്റ്റൽ കാർസിനോമ, ഇൻവേസീവ് ലോബുലാർ കാർസിനോമ എന്നിങ്ങനെ പലതരത്തിലാണ്. ഇവ കൂടാതെ, ഇൻഫ്ലമേറ്ററി ബ്രെസ്റ്റ് ക്യാൻസർ, ട്രിപ്പിൾ-നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ, പേജറ്റ്സ് ഡിസീസ് ഓഫ് ദി നിപ്പിൾ എന്നിവയും സ്‌തനാർബുദത്തിന്‍റെ വിഭാഗത്തിൽപ്പെടുന്നു.

Also Read: 'ഈസി ചെക്ക്' ; സ്തനാര്‍ബുദം കണ്ടെത്താന്‍ രക്ത പരിശോധനയുമായി അപ്പോളോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.