ഹൈദരാബാദ് : സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. 15 കാരിയുടെ പരാതിയില്‍ അമിത് വർദ്ധൻ എന്നയാളെയാണ് മീർപേട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കച്ചിഗുഡയിൽ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
ഇതേ സ്കൂളില്‍ തന്നെയാണ് അമിത് വർദ്ധനും പഠിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ പ്രണയാഭ്യാര്‍ഥന നടത്തി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു.
ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രതി സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയുള്ള പീഡനം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. അടുത്തിടെ തെലങ്കാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ പീഡനങ്ങള്‍ വർധിച്ചുവരികയാണ്.
also read: സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ ; യുവാവ് അറസ്റ്റിൽ
ഒരാഴ്ചയായി എല്ലാ ദിവസവും സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്.