ETV Bharat / bharat

Boy Found Dead in BJP MP House ബിജെപി എംപിയുടെ വീട്ടില്‍ 10 വയസുകാരന്‍ മരിച്ച നിലയില്‍; മരിച്ചത് ജോലിക്കാരിയുടെ മകന്‍, അന്വേഷണം ആരംഭിച്ചു - 10 year old boy found dead

Servant son found dead in BJP MP house അസം സില്‍ചാറില്‍ നിന്നുള്ള ബിജെപി എംപി രാജ്‌ദീപ് റോയിയുടെ വീട്ടിലാണ് ജോലിക്കാരിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Boy Found Dead in BJP MP s House  10 year old boy found dead in BJP MP s residence  എംപിയുടെ വീട്ടില്‍ 10 വയസുകാരന്‍ മരിച്ച നിലയില്‍  ബിജെപി എംപി രാജ്‌ദീപ് റോയി  Servant s son found dead in BJP MP s house  BJP MP from Silchar Rajdeep Roy  10 year old boy found dead  10 year old boy found dead in Silchar
Boy Found Dead in BJP MP s House
author img

By ETV Bharat Kerala Team

Published : Aug 27, 2023, 12:14 PM IST

സില്‍ചാര്‍ (അസം) : ബിജെപി എംപിയുടെ വസതിയില്‍ 10 വയസുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി (Boy Found Dead in BJP MP House). സില്‍ചാറില്‍ നിന്നുള്ള ബിജെപി എംപി രാജ്‌ദീപ് റോയിയുടെ (BJP MP from Silchar Rajdeep Roy) വീട്ടിലാണ് ജോലിക്കാരിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ഓഗസ്റ്റ് 26) 10 വയസുകാരനെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ എംപിയുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു (Servant son found dead in BJP MP s house).

പാര്‍ട്ടി ഓഫിസിലായിരുന്ന തന്നെ സഹപ്രവര്‍ത്തകന്‍ വിളിച്ച് അറിയിച്ചപ്പോഴാണ് താന്‍ സംഭവം അറിഞ്ഞത് എന്ന് രാജ്‌ദീപ് റോയ് പറഞ്ഞു. 'ഞാനപ്പോള്‍ ബിജെപി പാര്‍ട്ടി ഓഫിസില്‍ ആയിരുന്നു. എന്‍റെ സഹപ്രവര്‍ത്തകനാണ് വിവരം വിളിച്ച് പറഞ്ഞത്. എന്‍റെ വീട്ടില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന്. ഉടന്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ചെന്നപ്പോള്‍ കുട്ടി ആത്‌മഹത്യ ചെയ്‌ത നിലയിലായിരുന്നു. പൊലീസില്‍ വിവരം അറിയിച്ചു. അവര്‍ വന്ന് മൃതദേഹം സില്‍ചാര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു' -രാജ്‌ദീപ് റോയ് പറഞ്ഞു.

വര്‍ഷങ്ങളായി കുട്ടിയുടെ കുടുംബം രാജ്‌ദീപ് റോയിയുടെ വീട്ടില്‍ തന്നെയാണ് താമസിച്ചു വരുന്നത്. കുട്ടിയുടെ അമ്മ എംപിയുടെ വീട്ടില്‍ ജോലിക്കാരിയാണ്. ആണ്‍കുട്ടിക്ക് ഒരു മൂത്ത സഹോദരിയുമുണ്ട്. ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടിയുടെ അമ്മയും സഹോദരിയും ചന്തയിലേക്ക് പോയിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നതായി കണ്ടു. ഏറെനേരം വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഉണ്ടായില്ല.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജോലിക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. അപ്പോഴാണ് 10 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് (10 year old boy found dead). സംഭവം പൊലീസുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും ബന്ധപ്പെട്ട പ്രോട്ടോകോള്‍ പ്രകാരം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചതായും എംപി രാജ്‌ദീപ് റോയ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.