കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. മൂര്‍ഷിദാബാദിലെ നിംതിത റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് തൊഴില്‍ സഹമന്ത്രി ജകിര്‍ ഹുസൈന് ബോംബാക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഇരുപത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സിഐഡിയാണ് സംഭവത്തില്‍ കേസ് അന്വേഷിച്ചത്.
കൊലപാതക ശ്രമത്തിനും സ്ഫോടക വസ്‌തു നിയമപ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിഐഡി റെയ്‌ഡുകള്‍ നടത്തിയിരുന്നു. ഫെബ്രുവരി 17ന് കൊല്‍ക്കത്തയിലേക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു മന്ത്രി. അപകടത്തില്‍ മന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മന്ത്രിയടക്കം പരിക്കേറ്റ എല്ലാവരും ചികിത്സയിലാണ്.