മുംബൈ: കെട്ടിടത്തിന്‍റെ സ്റ്റെപ്പില്‍ നിന്ന് വീണ് ബോളിവുഡ് ഗായകൻ ജുബിൻ നൗതിയാലിന് പരിക്ക്. കൈമുട്ട്, വാരിയെല്ല്, തല എന്നിവയ്‌ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവമെന്ന് ഗായകന്‍റെ പബ്ലിക് റിലേഷൻസ് വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
ഗായകന്‍റെ പരിക്കേറ്റ വലതുകൈ ഓപ്പറേഷന് വിധേയമാക്കണമെന്നാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് നിരവധി ആരാധകരാണ് താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്ന ആശംസകളുമായി രംഗത്തെത്തിയത്. അടുത്തിടെ, ജുബിന്‍ നൗതിയാല്‍ ദുബായില്‍ അവതരിപ്പിച്ച ലൈവ് സംഗീത ഷോ ഏറെ ശ്രദ്ധേയമായിരുന്നു.
വിക്കി കൗശൽ അഭിനയിച്ച 'ഗോവിന്ദ നാം മേരാ'യിലെ 'ബനാ ഷരാബി', കജോൾ അഭിനയിച്ച 'സലാം വെങ്കി'യിലെ 'യു തേരേ ഹ്യൂ ഹം' എന്നീ പാട്ടുകളാണ് ഇദ്ദേഹം ഒടുവില്‍ പാടിയത്.