ETV Bharat / bharat

ലക്ഷദ്വീപാണോ മാലദ്വീപാണോ സൂപ്പര്‍; വിവാദം പുകയുന്നു, ഹാഷ് ടാഗ് ക്യാമ്പയിനുമായി ബോളിവുഡ് താരങ്ങൾ

Bollywood Celebrities Join Visit Lakshadweep :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ മാലദ്വീപ് മന്ത്രിമാര്‍ പരിഹസിച്ചതിനെ തുടർന്ന് ഇന്ത്യയും മാലദ്വീപും തമ്മില്‍ നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ എക്സ്പ്ലോർ ഇന്ത്യൻ ദ്വീപുകൾ എന്ന ഹാഷ് ടാഗിന് കീഴിൽ ലക്ഷദ്വീപ് ക്യാമ്പയിൻ ആരംഭിച്ചു.

Lakshadweep campaign  Bollywood celebrities  ലക്ഷദ്വീപ് ക്യാമ്പയിൻ  എസ്പ്ലോർ ഇന്ത്യൻ ഐസ്ലാൻഡ്
lakshadeep campain
author img

By ETV Bharat Kerala Team

Published : Jan 8, 2024, 4:07 PM IST

മുംബൈ : ലക്ഷദീപ് സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ പങ്കുവച്ച ഫോട്ടോകളും വിശേഷങ്ങളും വൈറലായിരുന്നു. ഇത് മാലദ്വീപ് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാലദ്വീപിലെ ചില മന്ത്രിമാര്‍ ഭയന്നിരുന്നു. തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രി നേരന്ദ്രമോദിയേയും ഇന്ത്യയേയും അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ചു. ഇതാണ് വിവാദത്തിനും നയതന്ത്ര പ്രതിസന്ധിക്കും കാരണമായത്.

സംഭവത്തിനു പിന്നാലെ ഇന്ത്യൻ സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് എക്സ്പ്ലോർ ഇന്ത്യൻ ഐലന്‍റ്സ് എന്ന ഹാഷ് ടാഗുമായി ലക്ഷദീപ് സന്ദർശനം നടത്താൻ ക്യാമ്പയിൻ ചെയ്യുന്നത്.

  • All these images and memes making me super FOMO now 😍
    Lakshadweep has such pristine beaches and coastlines, thriving local culture, I’m on the verge of booking an impulse chhutti ❤️
    This year, why not #ExploreIndianIslands pic.twitter.com/fTWmZTycpO

    — Shraddha (@ShraddhaKapoor) January 7, 2024 " class="align-text-top noRightClick twitterSection" data=" ">

ലക്ഷദ്വീപിന്‍റെ സമാനതകളില്ലാത്ത സൗന്ദര്യം എന്‍റെ യാത്രാ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു! അവിസ്‌മരണീയമായ അനുഭവം വാഗ്‌ദാനം ചെയ്‌തുകൊണ്ട് ക്രിസ്‌റ്റൽ പേലെ തെളിഞ്ഞ വെള്ളവും ശാന്തമായ തീരങ്ങളും കാത്തിരിക്കുന്നു എന്നാണ് ബോളിവുഡ് നടി ശിൽപ ഷെട്ടി എക്‌സിൽ കുറിച്ചത്. ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളും തീരപ്രദേശങ്ങളും ആസ്വദിക്കാനുള്ള ആഗ്രഹം നടി ശ്രദ്ധ കപൂറും പ്രകടിപ്പിച്ചു. "ഈ ചിത്രങ്ങളും മീമുകളുമെല്ലാം ആസ്വാദിക്കാൻ കഴിയില്ലേ എന്ന് എന്നിൽ ആശങ്ക ഉണ്ടാക്കുന്നു. ലക്ഷദ്വീപിൽ അതിമനോഹരമായ ബീച്ചുകളും തീരപ്രദേശങ്ങളുമുണ്ട്, ഇത് പ്രാദേശിക സംസ്‌കാരത്തെ അഭിവൃദ്ധിപ്പെടുത്തുന്നു, കൂടാതെ അവധി ആഘോഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. ഈ വർഷം, എന്തുകൊണ്ട് ഇന്ത്യയിലെ ഐസ്‌ലാന്‍റുകൾ സന്ദർശിച്ചുകൂടാ എന്ന ഹാഷ് ടാഗ്‌ നൽകിയായിരുന്നു ശ്രദ്ധയുടെ പോസ്‌റ്റ്.

  • Wanna make 2024 all about travel and exploring the beautiful & scenic destinations closer to home. On top of my list is nature's paradise, the #Lakshwadeep islands. Heard so much about this wonderland that I just can't wait to be there!!! 🌊🌴🏖#ExploreIndianIslands pic.twitter.com/tVQlIlilH6

    — Jacqueline Fernandez (@Asli_Jacqueline) January 7, 2024 " class="align-text-top noRightClick twitterSection" data=" ">

നടി ജാക്വലിൻ ഫെർണാണ്ടസിന്‍റെ വരികൾ ഇങ്ങനെയായിരുന്നു, 2024-ൽ അടുത്ത് തന്നെയുള്ള മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാനും അത് ആസ്വദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ പട്ടികയിൽ പ്രകൃതിയുടെ പറുദീസയാണ് ലക്ഷ്വദീപിലെ ദ്വീപുകൾ. ഈ അത്ഭുതലോകത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അവിടെ വരുന്നതിനായി കാത്തിരിക്കാൻ എനിക്ക് കഴിയുന്നില്ല !! എസ്പ്ലോർ ഇന്ത്യൻ ഐസ്‌ലാൻഡ് (#ExploreIndianIslands) എന്ന ഹാഷ് ടാഗും നൽകിയാണ് നടി എക്‌സിൽ കുറിച്ചത്. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി @നരേന്ദ്രമോദി സാറിനെ ലക്ഷദ്വീപിലെ ബീച്ചുകളിൽ കാണുമ്പോൾ, നമ്മുടെ മനോഹരമായ ബീച്ചുകൾ എനിക്ക് നഷ്‌ടമാവുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.ഇന്ത്യൻ ഐസ്‌ലൻഡുകൾ എക്സ്പ്ലോർ ചെയ്യുന്നതിനായി എന്‍റെ അടുത്ത അവധിക്കാലം ബുക്ക് ചെയുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല എന്നാണ് എസ്പ്ലോർ ഇന്ത്യൻ ഐസ്‌ലാൻഡ് (#ExploreIndianIslands) ഹാഷ്‌ടാഗുമായി വരുണിന്‍റെ കുറിപ്പ്.

നടൻ ടൈഗർ ഷ്രോഫും ഇന്ത്യൻ ദ്വീപുകളുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി. "നീലനിറത്തിലുള്ള ലക്ഷദ്വീപിലെ ദ്വീപുകൾ എന്‍റെ ഹൃദയം കവർന്നു. സമ്പന്നമായ സംസ്‌കാരവും ശാന്തമായ ബീച്ചുകളും അവിടുത്തെ ജനങ്ങളുടെ ഊഷ്‌മളതയും വളരെയധികം ആകർഷണം സൃഷ്‌ടിക്കുന്നു. ഈ ദ്വീപുകളുടെ ഉൾക്കാഴ്‌ചയും സമാനതകളില്ലാത്ത സൗന്ദര്യവും ആഘോഷിക്കാൻ എന്നോടൊപ്പം ചേരൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. "ഒരു അവധിക്കാലം ആഘോഷിക്കാനും ലക്ഷദ്വീപിന്‍റെ ഊർജ്ജസ്വലമായ സംസ്‌കാരത്തിലേക്ക് മുങ്ങാനും" തനിക്ക് കാത്തിരിക്കാൻ കഴിയുന്നില്ല, നടി പൂജ ഹെഗ്‌ഡെ പറഞ്ഞു.

  • Lost in the azure embrace, Lakshadweep islands have captured my heart. The rich culture, tranquil beaches, and the genuine warmth of its people create an enchanting allure. Join me in celebrating the inclusivity and unparalleled beauty of these islands - a treasure trove waiting…

    — Tiger Shroff (@iTIGERSHROFF) January 7, 2024 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസം നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, ജോൺ എബ്രഹാം എന്നിവരും ഇന്ത്യൻ ദ്വീപുകളുടെ സൗന്ദര്യത്തെ കുറിച്ച് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സന്ദർശിച്ചതിന് ശേഷം മാലദ്വീപ് മന്ത്രിയും നേതാക്കളും മറ്റ് പൊതുപ്രവർത്തകരും നടത്തിയ അപകീർത്തികരവും ഇന്ത്യാ വിരുദ്ധവുമായ പരാമർശങ്ങൾക്കിടയിലാണ് സംഭവം. പ്രധാനമന്ത്രി മോദി ജനുവരി 2 ന് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു, സ്നോർക്കെല്ലിംഗ് പരീക്ഷിച്ചതിന് ശേഷമുള്ള അനുഭവം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. എക്‌സിലെ പോസ്‌റ്റുകളിൽ, നിരവധി ചിത്രങ്ങൾ പങ്കിടുകയും സാഹസികത ഇഷ്‌ടപ്പെടുന്നവരെ ടാഗ്‌ ചെയ്യുകയും ലക്ഷദ്വീപ് നിങ്ങളുടെ പട്ടികയിൽ ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.

"അടുത്തിടെയാണ്, ലക്ഷദ്വീപ് നിവാസികളുടെ കൂടെ നിൽക്കാൻ എനിക്ക് അവസരം ലഭിച്ചത്. ദ്വീപുകളുടെ അതിശയകരമായ സൗന്ദര്യത്തിലും അവിടുത്തെ ജനങ്ങളുടെ അവിശ്വസനീയമായ ഊഷ്‌മളതയിലും ഞാൻ ഇപ്പോഴും അത്ഭുതപ്പെടുയാണ്. അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ആളുകളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. ദ്വീപുകളിലെ ജനങ്ങളുടെ ആതിഥ്യത്തിന് ഞാൻ നന്ദി പറയുന്നു.ലക്ഷദ്വീപിൽ നിന്നുള്ള ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചില കാഴ്‌ചകൾ ഇവിടെ നൽകുന്നു, ഞാനും സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു, എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്! അവരിലെ സാഹസികനെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ, ലക്ഷദ്വീപ് നിങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരിക്കണം. എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി മോദി എക്‌സിൽ പങ്കുവെച്ചത്.

ചൊവ്വാഴ്‌ച അഗത്തിയിൽ 1150 കോടി രൂപയുടെ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതായാണ് വിവരം, കൂടാതെ അദ്ദേഹം 'ഇന്ത്യ ഔട്ട്' എന്ന ലൈനിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്‌തിരുന്നു. അധികാരത്തിലെത്തിയ ശേഷം, ഇന്ത്യ-മാലദ്വീപ് ബന്ധം മുതൽ പാരമ്പര്യേതരമായ നിരവധി നടപടികൾ അദ്ദേഹം സ്വീകരിച്ചതായാണ് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: ജൂനിയർ എൻടിആറിന്‍റെ 'ദേവര' ഗ്ലിംപ്‌സ് നാളെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.