പട്‌ന: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം മുനിസിപ്പൽ കോർപറേഷൻ മാലിന്യങ്ങൾ കൊണ്ടു പോകുന്ന വാഹനത്തിൽ കണ്ടെത്തി. ബിഹാർ ഷരീഫിലെ 17-ാം നമ്പർ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മെയ് 13ന് കൊവിഡ് ബാധിച്ച് മരിച്ച മനോജ് കുമാറിന്‍റെ മൃതദേഹമാണിത്. പിപിഇ കിറ്റ് ധരിച്ചുകൊണ്ട് മുനിസിപ്പൽ വർക്കേഴ്‌സ് മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ALSO READ: കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ രക്തത്തിൽ കുതിർന്ന നിലയിൽ
വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് നളന്ദ സിവിൽ സർജൻ ഡോ.സുനിൽ കുമാർ പറഞ്ഞു.ശ്‌മശാനത്തിലേക്ക് മൃതദേഹമെത്തിക്കാൻ 200ഓളം വാഹനങ്ങളുണ്ടെന്നും ഡോ. കുമാർ പറഞ്ഞു. അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി മുനിസിപ്പാലിറ്റി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ അറിയിച്ചിരുന്നതായി പ്രദേശവാസികൾ അറിയിച്ചു.
ഇതിന് മുമ്പും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ബിഹാറിൽ 82,487 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 5,58,785 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3,743 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ALSO READ: ഗംഗയിലെ മൃതദേഹങ്ങള്‍ : നിരീക്ഷണം ശക്തമാക്കി ബിഹാർ പൊലീസ്