ETV Bharat / bharat

പ്രയാഗ്‌രാജില്‍ ഗംഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ - ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ

പ്രദേശത്ത് അഴുകിയ നിലയിലാണ് മൃതദേഹങ്ങല്‍ കണ്ടെത്തിയത്. പരിഭ്രാന്തിയോടെ നാട്ടുകാര്‍

യുപിയിലെ പ്രയാഗ്‌രാജില്‍ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ Bodies found buried in sand on banks of Ganga in UP's Prayagraj prayagraj ganga ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ്
യുപിയിലെ പ്രയാഗ്‌രാജില്‍ ഗംഗയുടെ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ
author img

By

Published : May 16, 2021, 5:11 PM IST

ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഗംഗാതീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. സംഭവം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രദേശത്ത് അഴുകിയ നിലയിലാണ് മൃതദേഹങ്ങല്‍ കണ്ടെത്തിയത്.

കഴിഞ്ഞ 2-3 മാസമായി മരിച്ചവരെ ഇവിടെയാണ് അടക്കം ചെയ്യുന്നത്. ശക്തമായ കാറ്റില്‍ മൃതദേഹങ്ങള്‍ക്ക് പുറത്തുള്ള മണലുകള്‍ പറന്ന് പോവുകയാണ്, പക്ഷികളും, പട്ടികളും ശരീരത്തിന്‍റെ അവശിഷ്ടങ്ങല്‍ കഴിക്കുന്ന അവസ്ഥയാണ്, സര്‍ക്കാര്‍ ഉടന്‍ തന്നെ ശ്മശാനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസിയായ ദിന യാദവ് എഎന്‍ഐയോട് പറഞ്ഞു.

Read More: ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ

കൂടുതല്‍ രോഗസാധ്യത

അഴുകിയ ശരീരങ്ങള്‍ പെരുകുന്നത് മറ്റ് രോഗങ്ങള്‍ പരത്താന്‍ കാരണമാകുമെന്ന് മറ്റുചില ഗ്രാമവാസികള്‍ അഭിപ്രായപ്പെട്ടു. സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണം, പ്രത്യേകിച്ചും ഈ പകർച്ചവ്യാധി സമയത്ത്, ഇത് ആളുകളില്‍ കൂടുതൽ രോഗങ്ങൾ പടർത്തുകയും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും. ആളുകൾ നിസ്സഹായരാണ്. പലരും ദരിദ്രരാണ്, ശരിയായ ശ്മശാനത്തിനുള്ള വിഭവങ്ങളില്ല. സർക്കാർ ഇത് കാണണം പ്രദേശവാസിയായ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം പലതവണ ശ്രമിച്ചിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ജില്ലാ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.

Read More: ഗംഗയിലെ മൃതദേഹങ്ങള്‍ : നിരീക്ഷണം ശക്തമാക്കി ബിഹാർ പൊലീസ്

മുന്‍പും സമാനസംഭവങ്ങള്‍

ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ദുർഗന്ധം കാരണം ഭക്തർ ഗംഗയില്‍ കുളിക്കുന്നത് നിർത്തിയതായും പ്രദേശവാസികള്‍ അറിയിച്ചു. ചുരുങ്ങിയത് 400-500 മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. യുപിയിലെ ഉന്നാവോ ജില്ലയിലും സമാന അവസ്ഥതന്നെയായിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ, ഗാസിപൂരിലും ബീഹാറിലെ ബുക്‌സറിലും പുഴയിൽ പൊങ്ങിക്കിടക്കുന്ന, അഴുകിയ മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ശരീരം നായ്ക്കളും മറ്റും കടിച്ച് കീറുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം പ്രയാഗ്‌രാജിലെ മൃതദേഹങ്ങൾ കൊവിഡ് രോഗികളുടെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുന്‍പ് പ്രദേശത്ത് ഇത്തരത്തിലുള്ള അവസ്ഥയുണ്ടായിട്ടില്ലെന്നും കൊവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് ഇത്തരത്തിലുള്ള അവസ്ഥ കാണുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

Read More: ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ 50 മൃതദേഹങ്ങൾ ഗംഗാതീരത്ത് കുഴിച്ചിട്ട നിലയിൽ

നിലവിലെ കൊവിഡ് കണക്കുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ ഉത്തർപ്രദേശിൽ 1,93,815 സജീവ കൊവിഡ് കേസുകളുണ്ട്. ഇതുവരെ 13,85,855 രോഗികൾ സുഖം പ്രാപിച്ചു. പകർച്ചവ്യാധിയുടെ ആരംഭം മുതൽ 16,957 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം പ്രയാഗ്രാജില്‍ 165 പുതിയ കേസുകളും ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 521 പേര്‍ ഒറ്റദിനം രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.