ETV Bharat / bharat

ബ്രഹ്മപുത്ര ബോട്ടപകടം; ഒരാൾ മരിച്ചു, രക്ഷാപ്രവർത്തനം വ്യാഴാഴ്‌ച പുനരാരംഭിക്കും - assam boat accident

ഇരു ബോട്ടുകളിലായി 100ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. താൽക്കാലികമായി രക്ഷാപ്രവർത്തനം നിർത്തിവച്ചു. വ്യാഴാഴ്‌ച വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ.

Boat collides head on on Brahmaputra river  several missing  ബ്രഹ്മപുത്ര നദിയിൽ ബോട്ട് അപകടം  നിരവധി പേരെ കാണാതായി  ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം  അസം ബോട്ട് അപകടം  assam boat accident  assam accident
ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേരെ കാണാതായി
author img

By

Published : Sep 8, 2021, 5:57 PM IST

Updated : Sep 8, 2021, 8:54 PM IST

ഗുവാഹത്തി: ബ്രഹ്മപുത്രയിലുണ്ടായ ബോട്ടപകടത്തിൽ ഒരു മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായി. രണ്ട് മെഷീൻ ബോട്ടുകൾ കൂട്ടിയിടിച്ചാണ് അസമിലെ ജോർഹട്ടിൽ വെച്ച് അപകടമുണ്ടായത്.

ബോട്ടുകളിലായി 100ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും 20 പേരെ ഇതിനകം രക്ഷപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജുലിയിൽ നിന്ന് നിമാതിഘട്ടിലേക്കും നിമാതിഘട്ടിൽ നിന്ന് മജുലിയിലേക്ക് പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്.

ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേരെ കാണാതായി

രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു; വ്യാഴാഴ്‌ച തുടരും

എൻഡിആർഎഫ് ഉൾപ്പടെയുള്ള ഫോഴ്‌സുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ കൂടി സ്ഥലത്തെത്തുമെന്ന് ബറ്റാലിയൻ കമാൻഡർ ഹരീഷ് യാദവ് വ്യക്തമാക്കി. അതേ സമയം ബുധനാഴ്‌ചത്തെ രക്ഷാപ്രവർത്തനം നിർത്തിവച്ചെന്നും നാളെ രക്ഷാപ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടനിലക്ക് മുകളിൽ ബ്രഹ്മപുത്രയുടെ ഒഴുക്ക്

യാത്രക്കാരെ കൂടാതെ ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ബോട്ടുകളിലുണ്ടായിരുന്നു. ബ്രഹ്മപുത്ര നദി സംസ്ഥാനത്ത് പലയിടങ്ങളിലും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. ഇതിനെ തുടർന്ന് ജോർഹട്ടിനും നിമാതിഘട്ടിനും ഇടയിലുള്ള ജലഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. സെപ്‌റ്റംബർ അഞ്ചിനാണ് വീണ്ടും ഈ പ്രദേശത്തെ ജലഗതാഗതം പുനസ്ഥാപിച്ചത്.

അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ, ക്യാബിനറ്റ് അംഗം ബിമൽ ബോറ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് വ്യക്തമാക്കി. ജോർഹട്ട്, മജൂലി ജില്ല ഭരണകൂടങ്ങളോട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അറിയിച്ചു.

ALSO READ: ചരിത്രമെഴുതി കഴക്കൂട്ടം സൈനിക സ്‌കൂള്‍: പെൺകുട്ടികൾക്ക് അഡ്‌മിഷൻ, ആദ്യ ബാച്ച് എത്തി

Last Updated : Sep 8, 2021, 8:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.