പൂര്‍വാഞ്ചല്‍ (ഉത്തര്‍ പ്രദേശ്): നാല് യുവാക്കളുടെ മരണത്തിനിടയാക്കിയ പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലെ ദാരുണമായ അപകടത്തിന് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തിന് മുന്‍പ് എക്‌സ്‌പ്രസ്‌വേയിലൂടെ യുവാക്കള്‍ ബിഎംഡബ്ല്യു കാറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാര്‍ യാത്രികരുടെ ഫേസ്ബുക്ക് ലൈവിന്‍റെ ദൃശ്യങ്ങളാണ് ഇവ.
ദൃശ്യങ്ങളില്‍ നമ്മള്‍ നാലുപേരും മരിക്കുമെന്നും യുവാക്കള്‍ പറയുന്നുണ്ട്. ആഡംബര കാറിന്‍റെ വേഗം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒക്‌ടോബര്‍ 14നായിരുന്നു ബിഎംഡബ്ല്യു കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്.
ഹാലിയപൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ യാത്രികരായ നാല് യുവാക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.