ETV Bharat / bharat

'ഉത്തര കൊറിയ അയോധ്യയിലേക്ക് സൈന്യത്തെ അയക്കുന്നു' ; കേന്ദ്ര സർക്കാർ നിരോധിച്ച യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളും... - വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക

2021 ഡിസംബര്‍ മുതല്‍ ഇതുവരെ ഇന്ത്യയെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച 102 യൂട്യൂബ് ചാനലുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്

blocked youtube channels  youtube channels banned  യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്  യൂട്യൂബ് ചാനലുകള്‍ വ്യാജ വാര്‍ത്ത  യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സർക്കാർ വിലക്ക്  വ്യാജ വിവരങ്ങള്‍  fake news  youtube channels  govt blocks youtube channels  youtube channels spread fake news  യൂട്യൂബ് ചാനലുകള്‍  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം  മന്ത്രാലയം വിലക്ക്  ഐടി നിയമം 2021  യുട്യൂബ് ചാനലുകൾക്ക് വിലക്ക്  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക  കേന്ദ്ര സർക്കാർ
'ഉത്തര കൊറിയ അയോധ്യയിലേക്ക് സൈന്യത്തെ അയക്കുന്നു' ; കേന്ദ്ര സർക്കാർ നിരോധിച്ച യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകളും...
author img

By

Published : Aug 21, 2022, 1:34 PM IST

ന്യൂഡല്‍ഹി: വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്ക് ഏര്‍പ്പെടുത്തി. ആകെ 85 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും 114 കോടി വ്യൂവര്‍ഷിപ്പുമുള്ള യൂട്യൂബ് ചാനലുകള്‍ക്കാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം പൂട്ടിട്ടത്. രാജ്യ സുരക്ഷ, വിദേശ ബന്ധം, ക്രമസമാധാനം തുടങ്ങിയവയെ കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേന്ദ്ര നീക്കം.

ലോക്‌തന്ത്ര ടിവി, യു ആന്‍ഡ് വി ടിവി, എഎം റസ്‌വി, ഗൗരവ്ശാലി പവന്‍ മിഥിലാഞ്ചല്‍, സീടോപ്പ്‌ഫൈവ്‌ടിഎച്ച്, സർക്കാരി അപ്‌ഡേറ്റ്, സബ് കുച്ച് ദേഖോ, ന്യൂസ് കി ദുനിയ എന്നീ യൂട്യൂബ് ചാനലുകള്‍ക്കാണ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതില്‍ ന്യൂസ് കി ദുനിയ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാനലാണ്. രാജ്യത്തെ ആണവ സ്‌ഫോടനം മുതല്‍ ഉത്തര കൊറിയ അയോധ്യയിലേക്ക് സൈന്യത്തെ അയക്കുന്നത് വരെ നീളുന്നു യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളുടെ പട്ടിക.

102 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ടു: 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 102 വാര്‍ത്താധിഷ്‌ഠിത യൂട്യൂബ് ചാനലുകള്‍ക്കാണ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ കുറിച്ച് പതിവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകളിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നവയാണ് ഇവയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഐടി നിയമം 2021ന് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് കേന്ദ്ര സർക്കാർ ആദ്യമായി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത്.

വാർത്തകൾ ആധികാരികമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി ജനപ്രിയ ടെലിവിഷൻ ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ചിരുന്നു. ഈ ചാനലുകളിൽ പലതും പരസ്യങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും വരുമാനം നേടുന്നവയാണ്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വ്യാജ വാര്‍ത്തകളുടെ നീണ്ടനിര: മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരുടെ ആരാധന സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്നു, ഇന്ത്യയും ഈജിപ്‌തും സംയുക്തമായി തുർക്കിയില്‍ അധിനിവേശം നടത്തുന്നു, ഇന്ത്യയിൽ ഈദ് ആഘോഷങ്ങൾ നിരോധിക്കുന്നു തുടങ്ങിയ വ്യാജ വാർത്തകളാണ് നിരോധിച്ച യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചത്. അജ്‌മീർ ദർഗയില്‍ സൈനിക നടപടി, ഹിന്ദു ക്ഷേത്രത്തിൽ ഇസ്‌ലാമിക് പതാക ഉയര്‍ത്തി തുടങ്ങിയ വ്യാജ വിവരങ്ങളാണ് എഎം റസ്‌വി എന്ന് പേരുള്ള ഒരു യൂട്യൂബ് ചാനല്‍ പ്രചരിപ്പിച്ചത്.

കുത്തബ് മിനാർ തകർത്തുവെന്ന് ന്യൂസ് കി ദുനിയ എന്ന് പേരുള്ള യൂട്യൂബ് ചാനലും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്‍റെ സൈന്യത്തെ അയോധ്യയിലേക്ക് അയച്ചതായി മറ്റൊരു യൂട്യൂബ് ചാനലായ നയാ പാകിസ്ഥാൻ ഗ്ലോബലും അവകാശപ്പെട്ടു. മറ്റൊരു യൂട്യൂബ് ചാനലായ കവർ പോയിന്‍റ് ആണവ പോർമുഖത്ത് ഇന്ത്യയ്‌ക്ക്‌ പരാജയം നേരിട്ടെന്നും ഇത് പാകിസ്ഥാന്‍റെയും ഐഎസ്‌ഐയുടെയും വിജയമാണെന്നും പറഞ്ഞിരുന്നു.

അടിയന്തര അധികാരം: ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, രാജ്യസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധം, രാജ്യത്തിന്‍റെ ക്രമസമാധാനം എന്നിവ തകര്‍ക്കാന്‍ യൂട്യൂബ് ചാനലുകളിലെ ഉള്ളടക്കത്തിന് (കണ്ടന്‍റ്) കഴിയുമെന്ന് കണ്ടെത്തിയതായി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2000 ഐടി നിയമത്തിലെ വകുപ്പ് 69 എയുടെ പരിധിയില്‍ വരുന്നതാണ് ഈ യൂട്യൂബ് ചാനലുകളുടെ കണ്ടന്‍റ്. രാജ്യത്തിന്‍റെ പരമാധികാരത്തേയും അഖണ്ഡതയേയും ബാധിക്കുന്ന ഏത് കണ്ടന്‍റിനും വിലക്ക് ഏര്‍പ്പെടുത്താന്‍ 2000 ഐടി നിയമത്തിലെ വകുപ്പ് 69 എ പ്രകാരം സർക്കാരിന് അധികാരമുണ്ട്.

വിഘടനവാദത്തെയും ഇന്ത്യയെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിഭജിക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്‌ടിക്കാനും പ്രോത്സാഹിപ്പിക്കുന്ന കണ്ടന്‍റുകള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്താന്‍ ഈ വർഷം ജനുവരിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഉത്തരവിട്ടിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പല നെറ്റ്‌വർക്കുകളും പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്‌നി ദുനിയ, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നു.

Read more: പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങള്‍; എട്ട് യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.