ETV Bharat / bharat

സിസേറിയന് വിധേയമായ സ്‌ത്രീകള്‍ക്ക് രക്തസ്രാവം ; ആശുപത്രിക്കെതിരെ പരാതികളുമായി 25 യുവതികള്‍

ആശുപത്രിയില്‍ അടുത്തിടെ സിസേറിയന് വിധേയമായ 25-ഓളം സ്‌ത്രീകളിലാണ് രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്

Stitches coming out after Cesarean for women  വിജയപുര ജില്ല ആശുപത്രി  വിജയപുര ജില്ല ആശുപത്രി സിസേറിയന്‍ വിവാദം  vijayapura district hospitall Cesarean issue  vijayapura district hospitall Cesarean for women
സിസേറിയന് വിധേയമായ സ്‌ത്രീകള്‍ക്ക് രക്തസ്രാവം; വിജയപുര ജില്ല ആശുപത്രി അധികൃതര്‍ക്കെതിരെ ഗര്‍ഭിണികളുടെ കുടുംബങ്ങള്‍ രംഗത്ത്
author img

By

Published : May 15, 2022, 2:33 PM IST

വിജയപുര (കര്‍ണാടക): വിജയപുര ജില്ല ആശുപത്രിയില്‍ സിസേറിയന് വിധേയമാകുന്ന സ്‌ത്രീകളില്‍ തുന്നലുകള്‍ പുറത്തുവന്ന് രക്തസ്രാവം ഉണ്ടാകുന്നതായി പരാതി. ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ സത്രീകളുടെ കുടുംബാംഗങ്ങളാണ് വിഷയം ഉന്നയിച്ച് രംഗത്തത്തെത്തിയത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും പല സ്‌ത്രീകളുടെയും ബന്ധുക്കള്‍ ആരോപിച്ചു.

അടുത്തിടെ നടന്ന സിസേറിയന്‍ തുന്നല്‍ തകരാര്‍ മൂലം 25- ഓളം സ്‌ത്രീകളിലാണ് രക്തസ്രാവം സംഭവിച്ചത്. വർഷങ്ങൾക്ക് മുമ്പ് ജില്ലാ ആശുപത്രിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ചികിത്സയ്ക്കായി മാത്രമായി തുറന്ന മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ഗർഭിണികൾ വരാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പലരുടെയും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

Also read: ഒരു ബിരിയാണിയുടെ വില മൂന്ന് ലക്ഷം! വ്യാജ ബില്ല് ഉണ്ടാക്കി കരാറുകാരൻ തട്ടിയെടുത്തത് 3 കോടി രൂപ

സംഭവത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സിസേറിയന്‍ കേസുകളില്‍ സ്വാഭാവികമാണെന്നായിരുന്നു വിഷയത്തില്‍ ജില്ല സര്‍ജന്‍റെ പ്രതികരണം. വിഷയത്തില്‍ ഇടപെട്ട ജില്ല ആരോഗ്യ വകുപ്പ് ആശുപത്രിയിലെ അമ്മയും കുഞ്ഞും യൂണിറ്റിലെ ജീവനക്കാര്‍ക്കെതിരെ അശ്രദ്ധ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.