ETV Bharat / bharat

ടാറ്റാ സ്റ്റീല്‍ പ്ലാന്‍റില്‍ സ്ഫോടനം; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു, അപകട കാരണം വാതക ചോർച്ച - jamshedpur tata steel plant explosion

ശനിയാഴ്‌ച രാവിലെ 10.20നാണ് പ്ലാന്‍റില്‍ സ്‌ഫോടനമുണ്ടായത്

ജാര്‍ഖണ്ഡ് സ്ഫോടനം  ടാറ്റാ സ്റ്റീല്‍ പ്ലാന്‍റ് സ്‌ഫോടനം  ജംഷേദ്‌പൂര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്‍റില്‍ സ്ഫോടനം  blast at tata steel plant  jamshedpur tata steel plant explosion  വാതക ചോർച്ച ടാറ്റാ സ്റ്റീല്‍ പ്ലാന്‍റ് സ്ഫോടനം
ടാറ്റാ സ്റ്റീല്‍ പ്ലാന്‍റില്‍ സ്ഫോടനം; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു, അപകട കാരണം വാതക ചോർച്ച
author img

By

Published : May 7, 2022, 7:17 PM IST

ജംഷേദ്‌പൂര്‍ (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡിലെ ജംഷേദ്‌പൂരിലുള്ള ടാറ്റ സ്റ്റീല്‍ ഫാക്‌ടറിയുടെ കോക്ക് പ്ലാന്‍റില്‍ സ്‌ഫോടനം. ശനിയാഴ്‌ച രാവിലെ 10.20നാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് സൂചന. പ്ലാന്‍റിന്‍റെ ബാറ്ററി നമ്പർ 6ന്‍റെ ഗ്യാസ് ലൈനിലാണ് സ്ഫോടനമുണ്ടായതെന്ന് കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ ആംബുലൻസും അഗ്നിശമനസേനയും സംഭവ സ്ഥലത്തെത്തി.

  • #WATCH Jharkhand | A fire broke out in a Coke plant of Tata Steel Factory in Jamshedpur due to an alleged blast in a battery. Five fire tenders at the spot, 2 labourers reportedly injured. pic.twitter.com/Y7cBhVSe1A

    — ANI (@ANI) May 7, 2022 " class="align-text-top noRightClick twitterSection" data=" ">

'ബാറ്ററി നമ്പർ 6 സ്വിച്ച് ഓഫ് ചെയ്‌തു, വേർപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്,' കമ്പനി പ്രസ്‌താവനയില്‍ വ്യക്തമാക്കി. പ്രദേശം മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തര ചികിത്സയ്ക്കായി ജംഷേദ്‌പൂര്‍ ജില്ല ഭരണകൂടം ടാറ്റാ സ്റ്റീല്‍ മാനേജ്‌മെന്‍റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.