ബെംഗളൂരു: കര്‍ഷകനേതാവ് രാകേഷ് ടിക്കായത്തിന്‍റെ മുഖത്ത് കറുത്ത് മഷി ഒഴിച്ചു. ബംഗളൂരിലെ ഗാന്ധി ഭവനില്‍ നടന്ന കര്‍ഷക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു പ്രതിഷേധം. ഹാളിലേക്ക് ഇരച്ച് കയറിയ പ്രതിഷേധക്കാര്‍ ടികായത്തിന്‍റെ മുഖത്ത് കറുത്ത നിറത്തിലുള്ള മഷി ഒഴിച്ചു.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധക്കാര്‍ എത്തിയത്. കര്‍ണാടക രക്ഷണ വേദിക എന്ന സംഘടനയില്‍ പെട്ട ഭാരത് ഷെട്ടി, പ്രതാപ്, ശിവകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളില്‍ ഒരാളാണ് ഭാരതീയ കിസാന്‍ യൂണിയന്‍ അംഗം കൂടിയായ രാകേഷ് ടികായത്ത്. ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്ന് നിയമങ്ങളും പിന്‍വലിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പല കേന്ദ്രങ്ങളില്‍ നിന്നും എതിർപ്പ് ഉയർന്നിരുന്നു.