ഡെറാഡൂൺ : ബ്ലാക്ക് ഫംഗസിനെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. 1897ലെ പകർച്ചവ്യാധി നിയമത്തിൻ കീഴിൽപ്പെടുത്തിയാണ് നടപടി. സംസ്ഥാനത്ത് ഇതുവരെ 64 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അതിൽ നാലുപേര്‍ രോഗം മൂലം മരിച്ചു.
Also Read:ബ്ലാക്ക് ഫംഗസ് : ആംഫോട്ടെറിസിൻ-ബി വിതരണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്കുള്ള ആംഫോട്ടെറിസിൻ ബിയുടെ ഉപയോഗത്തിനും സംസ്ഥാനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾക്കും കൊവിഡ് ആശുപത്രികൾക്കും മറ്റ് തെരഞ്ഞെടുത്ത ആശുപത്രികൾക്കും മാത്രമേ ആംഫോട്ടെറിസിൻ ബി നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്.