ബെംഗളൂരു: കർണാടകയിൽ ആകെ ഫംഗസ് രോഗബാധിതരുടെ എണ്ണം 1,784 ആയി. ഇതിൽ 62 പേർ രോഗമുക്തി നേടികയും 111 പേർ മരിക്കുകയും ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. നിലവിൽ 1,564 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്.
Read more: ബ്ലാക്ക് ഫംഗസ്: അശാസ്ത്രീയ സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി
ഫംഗസ് രോഗം ബാധിച്ചവർക്ക് കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ആഴ്‌ച വരെ ചികിത്സ ആവശ്യമാണ്. രോഗം പൂർണമായും ഭേദമാകാൻ അഞ്ച് മുതൽ ആറ് ആഴ്‌ച വരെ സമയമെടുക്കും. ബ്ലാക്ക് ഫംഗസ് ചികിത്സിക്കായി ആംഫോട്ടെറിസിൻ-ബി മരുന്നാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതുവരെ കേന്ദ്ര സർക്കാർ 9,750 ഡോസ് മരുന്ന് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം ജൂൺ അവസാനത്തോടെ 2.25 കോടി ആളുകൾക്ക് വാക്‌സിനേഷൻ നൽകുമെന്നും ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു.