ചണ്ഡീഗഢ്: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ ബിയുടെ 2,000 കുപ്പികൾ ആവശ്യപ്പെട്ട് ചണ്ഡീഗഢ് ഭരണകൂടം. മൈലാൻ കമ്പനിയോടാണ് ആംഫോട്ടെറിസിൻ ബി മരുന്ന് നൽകാൻ ആവശ്യപ്പെട്ടതെന്ന് ഉപദേഷ്ടാവ് മനോജ് പാരിദ പറഞ്ഞു. 1.2 കോടി രൂപയാണ് മരുന്നിന്‍റെ നിർമാണ ചെലവ്. ബ്ലാക്ക് ഫംഗസ് ബാധിച്ച 62 പേരിൽ 10 പേർ ചണ്ഡീഗഢില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ സലൂണുകൾ, ബാർബർഷോപ്പുകൾ, സ്പാ, മാളുകൾ എന്നിവ അടച്ചിടണമെന്നും അവശ്യ സേവനങ്ങൾ മാത്രമേ വൈകിട്ട് അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും ഭരണകൂടം അറിയിച്ചു.
ബ്ലാക്ക് ഫംഗസ്; ആംഫോട്ടെറിസിൻ ബിയുടെ 2,000 കുപ്പികൾ ആവശ്യപ്പെട്ട് ചണ്ഡീഗഢ് - ആംഫോട്ടെറിസിൻ ബി
ബ്ലാക്ക് ഫംഗസ് ബാധിച്ച 62 പേരിൽ 10 പേർ ചണ്ഡീഗഢില്‍ നിന്നുള്ളവരാണ്