ബെംഗളൂരു : കർണാടകയിൽ ഇതുവരെ 3,900 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രി കെ. സുധാകർ. കൊവിഡ് ഭേദമായവരിലാണ് ഈ രോഗം കണ്ടെത്തിയതെന്നും 96,060 ലിപ്പോസോമൽ ആംഫോട്ടറിസിൻ കുപ്പിമരുന്നുകള്‍ സംസ്ഥാനത്ത് സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവയില്‍ 51,000 മരുന്നുകള്‍ ഇതിനകം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. ഈ രോഗത്തിന്‍റെ ചികിത്സ ചെലവേറിയതാണ്. ഇതുകണക്കിലെടുത്ത് അടിയന്തര സൗജന്യ ചികിത്സ നൽകാൻ സർക്കാർ ഇടപെട്ടു.
ALSO READ: എയർ മാർഷൽ വി.ആർ ചൗധരി അടുത്ത വ്യോമസേന മേധാവി
സംഭരിച്ച 6,800 പോസകോണസോൾ ഗുളികകളില്‍ 6,704 എണ്ണം ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. പക്ഷേ, ഈ ടാബ്‌ലെറ്റുകള്‍ കൂടുതല്‍ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൽക്കിയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ഈശ്വര ഖന്ദ്രെ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.