ETV Bharat / bharat

ബംഗാളിൽ പ്രതിപക്ഷ നേതാക്കളെ ടിഎംസിയിൽ ചേർക്കുന്നത് 'വാൾമുനയിൽ നിർത്തി': ബിജെപി

പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാക്കളെ 'വാൾമുനയിൽ നിർത്തി'യും കള്ളക്കേസിൽ കുടുക്കിയും തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേരാൻ നിർബന്ധിതരാക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ.

sdf  Kailash Vijaywargiya  West Bengal  Trinamool Congress  West Bengal Chief Minister Mamata Banerjee  opposition leaders  വാൾമുനയിൽ നിർത്തി  ബംഗാളിൽ പ്രതിപക്ഷ നേതാക്കളെ ടിഎംസിയിൽ ചേർക്കുന്നത് വാൾമുനയിൽ നിർത്തി  ബിജെപി  ടിഎംസിക്കെതിരെ ബിജെപി  bjps kailash vijaywargiya against trinamool congress  kailash vijaywargiya  trinamool congress  പശ്ചിമ ബംഗാൾ ബിജെപി  പശ്ചിമ ബംഗാൾ ടിഎംസി  മമത ബാനർജി  mamata banerjee
ബംഗാളിൽ പ്രതിപക്ഷ നേതാക്കളെ ടിഎംസിയിൽ ചേർക്കുന്നത് 'വാൾമുനയിൽ നിർത്തി': ബിജെപി
author img

By

Published : Nov 3, 2021, 4:25 PM IST

ഇൻഡോർ: പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാക്കളെ 'വാൾമുനയിൽ നിർത്തി'യും കള്ളക്കേസിൽ കുടുക്കിയും തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേരാൻ നിർബന്ധിതരാക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ഇസ്ലാമികരും സമാനമായ രീതിയിലാണ് രാജ്യത്ത് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയിൽ നിന്നുൾപ്പെടെ നേതാക്കൾ സംസ്ഥാനത്തെ ഭരണകക്ഷിയായ ടിഎംസിയിലേക്ക് മാറുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ALSO READ:'മധ്യപ്രദേശ് എന്നാൽ ബിജെപി'; ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പി. മുരളീധർ റാവു

പശ്ചിമ ബംഗാളിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കളെ കൊള്ള, കൊലപാതകം, അഴിമതി തുടങ്ങിയ ഗുരുതര കേസുകളിൽ ഉൾപ്പെടുത്തുകയാണെന്നും ജനറൽ സെക്രട്ടറി ആരോപിച്ചു.

തനിക്കെതിരെ മാത്രം സംസ്ഥാനത്ത് 20 കേസുകൾ നിലനിൽക്കുന്നു. പ്രതിപക്ഷത്തെ അപായപ്പെടുത്താൻ ഭരണപക്ഷം തുനിഞ്ഞിറങ്ങുമ്പോൾ ഒരാൾക്ക് എങ്ങനെയാണ് സംസ്ഥാനത്ത് ജീവിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.

രാജ്യചരിത്രത്തിൽ തന്നെ ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത ഒരു സ്വേച്ഛാധിപതിയുടെ പേര് എഴുതപ്പെടുകയാണെങ്കിൽ അത് മമത ബാനർജിയുടെ പേരായിരിക്കുമെന്നും കൈലാഷ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.