ETV Bharat / bharat

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; അന്വേഷണം കേരളത്തിലേക്ക്

പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി കര്‍ണാടക പൊലീസ് അറിയിച്ചു. കേരള പൊലീസുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘം ഉടന്‍ കേരളത്തില്‍ എത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രാലയം.

കര്‍ണാടകത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തികന്‍റെ കൊലപാതകം; അന്വേഷണം കേരളത്തിലേക്ക്

author img

By

Published : Jul 27, 2022, 1:26 PM IST

സുള്ള്യ: ദക്ഷിണ കന്നഡയിൽ ബിജെപി - യുവമോർച്ച നേതാവിനെ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക്. പ്രതികള്‍ കേരളത്തിലേക്ക് കടന്നതായി കര്‍ണാടക പൊലീസ് അറിയിച്ചു. കേരള പൊലീസുമായി ബന്ധപ്പെട്ടതായും അന്വേഷണ സംഘം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.

കൊലപാതകത്തിന്‍റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗത് ജ്ഞാനേന്ദ്ര അറിയിച്ചു. രാഷ്ട്രീയ ബന്ധുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. ബെല്ലാരെയ്ക്ക് സമീപം നെട്ടാരുവിൽ ചൊവ്വാഴ്‌ച (ജൂലൈ 26) ആണ് ആക്രമണം നടന്നത്. പ്രവീൺ ആണ് (32) കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബെല്ലാരെ പൊലീസ് അറിയിച്ചു.

അതേസമയം പാർട്ടി പ്രവർത്തകന്‍റെ കൊലപാതകം അപലപനീയമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്‌തു. ഇത്തരമൊരു ഹീനകൃത്യം നടത്തിയവരെ ഉടൻ പിടികൂടി നിയമപ്രകാരം ശിക്ഷയ്‌ക്ക് വിധേയരാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read: മംഗളൂരുവില്‍ യുവമോർച്ച നേതാവിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.