ശ്രീനഗര്‍: സുരക്ഷ ജീവനക്കരനില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി ജമ്മുകശ്മീരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍. കുപ്വാര ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ബി.ജെ.പി അംഗമായ ഇഷ്‌ഫാഖ് മിറിനാണ് വെടികൊണ്ടത്.
പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍തന്നെ കുപ്വാര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമല്ലാത്തതിനെ തുടര്‍ന്ന് പിന്നീട് ഡിസ്ചാർജ് ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട്, നടന്നത് തീവ്രവാദ ആക്രമണെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കാറില്‍വെച്ച് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും അബന്ധത്തില്‍ വെടിപൊട്ടുകയാണുണ്ടായത്. ഇഷ്‌ഫാഖ് മിറിന് കൈയ്ക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു.
ALSO READ: തമിഴ്‌നാട്ടിൽ നിയമസഭ സീറ്റ് വാഗ്‌ദാനം നൽകി 50 ലക്ഷം തട്ടിയതായി പരാതി