ഇൻഡോർ: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തിൽ 50 വർഷത്തിനിടയിൽ ഒരിക്കലും 90 ശതമാനം പോളിങ് നടന്നിട്ടില്ല. ഇത്തവണയും ചില ചെറിയ അസാധാരണ സംഭവങ്ങൾ ഉണ്ടായെങ്കിലും, മുമ്പത്തെ പോലെ ഗുണ്ടകൾ പോളിങ് ബൂത്തുകളിലെത്തി വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കാതിരുന്ന സാഹചര്യം ഉണ്ടായില്ലെന്നും വിജയവർഗിയ പറഞ്ഞു. ജനങ്ങൾ മമത ബാനർജിയുടെ ഭരണത്തെ കൈവിട്ടെന്നും വിജയവർഗിയ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം വ്യാഴാഴ്ച നടന്നു. രണ്ടാം ഘട്ടത്തിൽ 80 ശതമാനം പോളിങ് രേഖപ്പെടുത്തി. 19 സ്ത്രീകളടക്കം 171 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്.