ന്യൂഡൽഹി: കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് അധിർ രഞ്ജൻ ചൗധരി. സച്ചിൻ തെണ്ടുൽക്കർ, ലതാ മങ്കേഷ്‌കർ തുടങ്ങിയ താരങ്ങളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ രാജ്യം വളരെ ദുർബലമാണോ? കർഷകരെ അനുകൂലിച്ച് സംസാരിക്കുന്നവരെ ശത്രുവായി കാണുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 26ന് കർഷക യൂണിയനുകളുടെ ട്രാക്‌ടർ റാലിയിൽ അക്രമികൾ ചരിത്ര സ്‌മാരകത്തിൽ എത്തിയത് എങ്ങനെയെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. അക്രമത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി മാത്രമാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും അധിർ രഞ്ജൻ ചൗധരി വിമർശിച്ചു.