അഹമ്മദാബാദ്: ഗുജറാത്ത് തെഞ്ഞെടുപ്പ് ഫലം ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 157 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. പ്രതിപക്ഷ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയ കാവിപാര്‍ട്ടിയുടെ ഗുജറാത്തിലെ ഏഴാം ഊഴമാണിത്. ഈ സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ വന്ന് കാലാവധി പൂര്‍ത്തിയാക്കിയാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭരിച്ച പാര്‍ട്ടിയെന്ന നേട്ടം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയ്‌ക്ക് സ്വന്തമാവും.
ഭരണം തുടര്‍ന്നാല്‍ 37 വര്‍ഷമെന്ന റെക്കോഡ്: തുടർച്ചയായി ഏഴാം തവണ ഒരു സംസ്ഥാനം അടക്കിഭരിച്ച റെക്കോഡ് സിപിഎമ്മിനാണുള്ളത്. പശ്ചിമ ബംഗാളിലാണ് ഇടതുമുന്നണി ഏഴുകുറി ഭരണം നടത്തിയത്. 1990ലാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ഇതിനുശേഷം, കഴിഞ്ഞ 32 വർഷമാണ് ആ പാര്‍ട്ടി അധികാരത്തില്‍ ഇരുന്നത്. വീണ്ടും ഭരണം പിടിച്ച ബിജെപി, ഗുജറാത്തില്‍ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ ബംഗാളിൽ 34 വർഷം തുടർച്ചയായി ഭരിച്ച ഇടതുമുന്നണിയുടെ റെക്കോഡ് തകര്‍ന്നടിയും.
ALSO READ| ചരിത്രമെഴുതി ബിജെപി, ഗുജറാത്തിലേത് സർവകാല റെക്കോർഡ് : അടപടലം തകർന്ന് കോൺഗ്രസ്
ഇങ്ങനെ വന്നാല്‍ 37 വർഷം ഭരണം നടത്തിയതിന്‍റെ പുതിയ റെക്കോഡ് കാവിപാര്‍ട്ടി സ്വന്തം അക്കൗണ്ടിലാക്കും. 1977ലാണ് പശ്ചിമ ബംഗാളിൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്. തുടര്‍ന്ന്, 2011ൽ മമത ബാനർജി, സംസ്ഥാനം പിടിച്ചതോടെയാണ് ഇടതിന് ഭരണം നഷ്‌ടമായത്. ത്രിപുരയില്‍ സിപിഎം നേതാവ് മണിക് സര്‍ക്കാര്‍, മുഖ്യമന്ത്രിയായി 19 വർഷമാണ് ഭരണം നടത്തിയത്.