ETV Bharat / bharat

BJP Should Change Symbol | ബിജെപി ചിഹ്നമായ താമര മാറ്റി 'വാഷിങ് മെഷീന്‍' ആക്കണം ; പരിഹാസവുമായി ശരദ് പവാർ - എൻസിപിയിൽ പിളർപ്പ്

Change Symbol from Lotus to Washing Machine | ബിജെപിയുടെ ചിഹ്നം താമരയില്‍ നിന്ന് മാറ്റി 'വാഷിങ് മെഷീനാക്കണം. മോദി ഭരണകൂടം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ലക്ഷ്യമാക്കി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. മോദി എവിടെ പോയാലും രാഷ്ട്രീയ പ്രസംഗങ്ങളാണ് നടത്താറുള്ളതെന്നും ശരദ് പവാര്‍

Etv Bharat Sharad Pawar Slams BJP  Sharad Pawar BJP Election Symbol  BJP Election Symbol Change  Sharad Pawar NCP  ബിജെപിയുടെ ചിഹ്നം  BJP Should Change Symbol  ബിജെപി വാഷിംഗ് മെഷീന്‍  BJP Washing Machine  എൻസിപിയിൽ പിളർപ്പ്  അജിത് പവാർ
BJP Should Change Symbol- Sharad Pawar Sacastically Suggests Washing Machine as New Symbol
author img

By ETV Bharat Kerala Team

Published : Oct 5, 2023, 9:47 PM IST

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ‌സി‌പി) തെരഞ്ഞെടുപ്പ് ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission of India) വാദം കേള്‍ക്കാനിരിക്കെ ബിജെപി ചിഹ്നമായ താമരയെ (BJP's Lotus Symbol) പരിഹസിച്ച് ശരദ് പവാർ രംഗത്ത്. ബിജെപിയുടെ ചിഹ്നം താമരയില്‍ നിന്ന് 'വാഷിങ് മെഷീനായി' മാറ്റണമെന്നാണ് പവാറിന്‍റെ പരിഹാസം (BJP Should Change Symbol- Sharad Pawar Sacastically Suggests Washing Machine as New Symbol). 'ബിജെപി അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'താമര' മാറ്റി 'വാഷിങ് മെഷീന്‍' ആക്കി മാറ്റണം. അഴിമതിക്കാരെന്ന് വിളിക്കപ്പെട്ട നേതാക്കൾ ബിജെപിയില്‍ ചേർന്നാലുടൻ ശുദ്ധിയുള്ളവരായി മാറുന്നതിന് ഉദാഹരണങ്ങൾ ധാരാളമുണ്ട്' - ഡൽഹിയിൽ ചേരുന്ന എൻസിപി വർക്കിംഗ് കമ്മിറ്റിയെ അഭിസംബോധന ചെയ്യവെ പവാർ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികളെ (Central Probe Agencies) ദുരുപയോഗം ചെയ്യുന്നതായും മുൻ കേന്ദ്രമന്ത്രികൂടിയായ പവാർ കുറ്റപ്പെടുത്തി. "ഒരു ദശാബ്‌ദം മുമ്പ് ആരെങ്കിലും ഇഡി / സിബിഐയെ കുറിച്ച് കേട്ടിട്ടുണ്ടോ?. ഈ ഏജൻസികൾ നിലവിലുണ്ടായില്ല എന്നല്ല ഇതിനർഥം. രാഷ്ട്രീയ നേട്ടങ്ങൾക്കായി അവയെ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്നാൽ മോദി ഭരണത്തിന് കീഴിൽ, പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ലക്ഷ്യമാക്കി ഈ ഏജൻസികളെ ഉപയോഗിക്കുന്നു" - പവാർ കുറ്റപ്പെടുത്തി.

Also Read: Sharad Pawar With Gautam Adani: അദാനിയുടെ പ്ലാന്‍റ് ഉദ്‌ഘാടനം ചെയ്‌ത് ശരദ്‌ പവാര്‍, പിന്നാലെ വസതി സന്ദര്‍ശനവും; പ്രതിപക്ഷത്ത് തലവേദന

എൻസിപിയിൽ പിളർപ്പുണ്ടാക്കി മഹാരാഷ്ട്ര സർക്കാരിൽ മന്ത്രി പദവിയിലെത്തിയവരെക്കുറിച്ചും പവാർ വെളിപ്പെടുത്തൽ നടത്തി. ഇഡിയെ കാട്ടി തങ്ങളെ ഭയപ്പെടുത്തിയതായി ഇവർ തന്നോട് പറഞ്ഞതായി പവാർ അവകാശപ്പെട്ടു. “ഈ 8 മന്ത്രിമാർക്കും മന്ത്രിസ്ഥാനം നൽകപ്പെട്ടത് എങ്ങനെയെന്നതിന് രാജ്യം മുഴുവൻ സാക്ഷിയാണ്. ഇപ്പോൾ അവർ അവകാശപ്പെടുന്നത് എൻസിപിയുടെ മേൽ അധികാരമുണ്ടെന്നാണ്. പാർട്ടിയുടെ ചിഹ്നവും അവർ അവകാശപ്പെടുന്നു. ഞാൻ പറയട്ടെ, ഇവരെല്ലാം മഹാരാഷ്ട്ര കാബിനറ്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും മുൻപ് എന്നെ കാണാൻ വന്നിരുന്നു.തങ്ങളെ ഇഡി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ഇഡിയെ നേരിടുക എന്ന് അവര്‍ (ബിജെപി) പറഞ്ഞതായും പ്രസ്തുത എംഎല്‍എമാര്‍ പറഞ്ഞു" - ശരദ് പവാർ വെളിപ്പെടുത്തി.

അനന്തരവൻ അജിത് പവാർ എൻസിപിയുടെ ചിഹ്നം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പവാർ വ്യക്തമാക്കി. "എൻസിപിയുടെ നേതാവ് ആരാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ പാർട്ടിയും ചിഹ്നവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. എന്നാൽ അവർ ചിഹ്നം എടുത്താലും ജനങ്ങൾ ഞങ്ങളെ പിന്തുണയ്ക്കും. ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല" - ശരദ് പവാർ പറഞ്ഞു.

Also Read: No Split In NCP Says Sharad Pawar : എൻസിപി പിളർന്നിട്ടില്ല, ചില നേതാക്കൾ വ്യത്യസ്‌ത നിലപാട് സ്വീകരിക്കുക മാത്രമാണ് ചെയ്‌തത് : ശരദ് പവാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും (Narendra Modi) പവാർ കടന്നാക്രമിച്ചു. പല പ്രധാനമന്ത്രിമാർക്കൊപ്പവും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരാരും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടില്ല. മോദി എവിടെ പോയാലും രാഷ്ട്രീയ പ്രസംഗങ്ങളാണ് നടത്താറുള്ളതെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.