ന്യൂഡൽഹി : ബിജെപി ദേശീയ നിർവാഹകസമിതി പുനസംഘടിപ്പിച്ചു. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും, കുമ്മനം രാജശേഖരനും സമിതിയിൽ തുടരും. ഇ.ശ്രീധരൻ പി.കെ.കൃഷ്ണദാസ് എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ പി അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡൻ്റായും ടോം വടക്കന്‍ വക്താവായും തുടരും. അതേസമയം അൽഫോണ്‍സ് കണ്ണന്താനവും ശോഭ സുരേന്ദ്രനും പുതിയ സമിതിയിൽ ഇല്ല.
ALSO READ അജയ്യനായി സുരേന്ദ്രൻ, കൃഷ്ണദാസിന് പ്രതീക്ഷ കേന്ദ്രത്തില്‍; കേരള ബി.ജെ.പിയില്‍ സംഭവിക്കുന്നതെന്ത്?
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് നിർവാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. 80 അംഗങ്ങളെ കൂടാതെ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്.