ETV Bharat / bharat

ഭാവി പദ്ധതികളില്‍ ചര്‍ച്ച ; ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്‌ച - വർഷകാല സമ്മേളനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച മന്ത്രിമാരുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് യോഗം

bjp parliamentary party meeting  parliament mansoon session  prime minister  modi  lok sabha  ബിജെപി പാർലമെന്‍ററി പാർട്ടി യോഗം  bjp  ബിജെപി  വർഷകാല സമ്മേളനം  പാർലമെന്‍റ്
ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്‌ച
author img

By

Published : Aug 9, 2021, 5:43 PM IST

ന്യൂഡൽഹി :ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്ച. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാന ആഴ്ചയിലെത്തിയ ഘട്ടത്തിലാണ് ബിജെപി പാർലമെന്‍ററി പാർട്ടി യോഗം ചേരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച മന്ത്രിമാരുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് യോഗം. കേന്ദ്രസർക്കാരിന്‍റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ചർച്ചയാകും മന്ത്രിസഭ യോഗത്തിൽ നടക്കുക.

കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. മന്ത്രാലയങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളുമായി എത്താന്‍ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാർക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം പെഗാസസ്, കാർഷിക നിയമങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ലോക്‌സഭ ഇന്നത്തേക്ക് നിർത്തിവച്ചു.

സഭ ചൊവ്വാഴ്ച 11 മണിക്ക് പുനരാരംഭിക്കും. അഞ്ച് തവണയാണ് തിങ്കളാഴ്ച സഭ നിർത്തിവച്ചത്. സഭയിലെ ബഹളങ്ങൾക്കിടയിൽ മൂന്ന് ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി.

Also Read: സഹോദരങ്ങളായ വ്ളോഗര്‍മാര്‍ പിടിയില്‍; ചുമത്തിയത് 9 കുറ്റങ്ങള്‍

പരിമിത ബാധ്യതാപങ്കാളിത്ത (ഭേദഗതി) ബിൽ 2021, ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഭേദഗതി) ബിൽ 2021, ഭരണഘടന (പട്ടികവർഗക്കാർ) ഉത്തരവ് (ഭേദഗതി) ബിൽ 2021 എന്നിവയാണ് തിങ്കളാഴ്ച പാസാക്കിയത്. ജൂലൈ 19ന് ആരംഭിച്ച വർഷകാല സമ്മേളനം ഓഗസ്റ്റ് 13 വരെ തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.